കഷ്ടപ്പെട്ട് വളർന്ന് വന്ന് സക്സസായി മാറിയ ആ യുവനടനാണ് എന്റെ ഇൻസ്പറേഷൻ: അനാർക്കലി
Entertainment
കഷ്ടപ്പെട്ട് വളർന്ന് വന്ന് സക്സസായി മാറിയ ആ യുവനടനാണ് എന്റെ ഇൻസ്പറേഷൻ: അനാർക്കലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th November 2024, 9:15 pm

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഈയിടെ ഇറങ്ങിയ ഗഗനചാരി എന്ന ചിത്രത്തിലെ അനാർക്കലിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ എത്തിയ സിനിമയില്‍ ഏലിയനായാണ് അനാര്‍ക്കലി എത്തിയത്.

സിനിമയിൽ വലിയ സക്സസായി മാറിയ അഭിനേതാക്കളെയാണ് എപ്പോഴും നമ്മൾ ആരാധിക്കാറുള്ളതെന്നും ഫഹദ് ഫാസിൽ തനിക്ക് വലിയ ഇൻസ്പറേഷനായ നടനാണെന്നും അനാർക്കലി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അനാർക്കലി.

‘ചെറുപ്പം മുതൽ സക്സസ് ആയി മാറിയ താരങ്ങളെയല്ലേ നമ്മളെപ്പോഴും ആരാധിക്കാറുള്ളത്. ഒന്നും അല്ലാത്തതിൽ നിന്ന് കഷ്ടപ്പെട്ട് വളർന്ന് വന്ന് അവരുടെ ടാലന്റ് പ്രകടിപ്പിച്ചിട്ടുള്ളവരെയാണല്ലോ നമ്മളെപ്പോഴും ഇഷ്ടപ്പെടുക.

അവരായിരിക്കും എപ്പോഴും നമ്മുടെ ഇൻസ്പറേഷൻ. ഫഹദിക്കയുടെ കാര്യം പറയുകയാണെങ്കിൽ. അദ്ദേഹത്തിനൊരു ഗംഭീര തിരിച്ച് വരവ് ഉണ്ടായിരുന്നല്ലോ. അതാണ് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായത്.

അദ്ദേഹത്തിന്റെ ആ വളർച്ചയാണ് വലിയ അത്ഭുതമായി തോന്നിയിട്ടുള്ളത്. നമുക്കെല്ലാവർക്കും അങ്ങനെയൊരു ഗ്രോത്ത് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചാണല്ലോ നമ്മൾ മുന്നോട്ട് പോവുന്നത്. അങ്ങനെ ഇൻസ്പയറായി എടുത്തിട്ടുള്ള ഒരുപാട് അഭിനേതാക്കളുണ്ട്,’അനാർക്കലി പറയുന്നു.

Content Highlight: Anarkali Marakkar About Fahad Fazil