ഐ.പി.എല്‍ 2025ലെ 23ാം മത്സരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. രാജസ്ഥാന്‍ റോയല്‍സാണ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി.
സൂപ്പര്‍ താരം സായ് സുദര്‍ശന്റെ ടൈറ്റന്‍സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 154.72 സ്‌ട്രൈക്ക് റേറ്റില്‍ 53 പന്തില്‍ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്.
Caption is in the image! 😎 pic.twitter.com/BbNM48Risl
— Gujarat Titans (@gujarat_titans) April 9, 2025
ഐ.പി.എല്‍ 2025ല്‍ തുടര്‍ച്ചയായ മികച്ച പ്രകടനവുമായാണ് സായ് സുദര്‍ശന്‍ തിളങ്ങുന്നത്. ഈ സീസണില്‍ താരത്തിന്റെ മൂന്നാം അര്‍ധ സെഞ്ച്വറിയും ഉയര്‍ന്ന സ്‌കോറുമാണ് സായ് സുദര്‍ശന്‍ രാജസ്ഥാനെതിരെ വെടിക്കെട്ട് പുറത്തെടുത്തത്. 74 (41), 63 (51), 49 (36), 5 (9), 82 (53) എന്നിങ്ങനെയാണ് സീസണില്‍ സായ് സുദര്‍ശന്റെ പ്രകടനം.
ഈ പ്രകടനത്തിന് പിന്നാലെ താരത്തിന്റെ ബാറ്റിങ് ശരാശരി ഉയരുകയും ചെയ്തു. ഐ.പി.എല്ലില്‍ ചുരുങ്ങിയത് 1000 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച ശരാശരിയുമായാണ് താരം തിളങ്ങിയത്.
Rate this shot on a scale of 🔥 to 💥pic.twitter.com/CQRCp399bg
— Gujarat Titans (@gujarat_titans) April 9, 2025
ഐ.പി.എല്ലിലെ ഏറ്റവും മികച്ച ശരാശരി (ചുരുങ്ങിയത് 1,000 റണ്‍സ്)
(താരം – ശരാശരി എന്നീ ക്രമത്തില്‍)
സായ് സുദര്‍ശന്‍ – 48.40
ഡെവോണ്‍ കോണ്‍വേ – 47.90
കെ.എല്‍. രാഹുല്‍ – 45.47
ഡേവിഡ് വാര്‍ണര്‍ – 40.52
ഋതുരാജ് ഗെയ്ക്വാദ് – 40.35
ലെന്‍ഡില്‍ സിമ്മണ്‍സ് – 39.96
ഷോണ്‍ മാര്‍ഷ് – 39.95
അതേസമയം, ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നായകന്‍ സഞ്ജു സാംസണിന്‍രെ വിക്കറ്റും നഷ്ടമായി. 28 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്.
Thank you, Skipper 💗 pic.twitter.com/sJsBmvkA6z
— Rajasthan Royals (@rajasthanroyals) April 9, 2025
നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 എന്ന നിലയിലാണ് രാജസ്ഥാന്‍. 21 പന്തില്‍ 31 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്‌മെയറും ഒരു പന്തില്‍ ഒരു റണ്ണുമായി ശുഭം ദുബെയുമാണ് ക്രീസില്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.
Content Highlight: IPL 2025: FT vs RR: Sai Sudarshan with yet another record