മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. മമ്മൂട്ടിയോടൊപ്പം അദ്ദേഹം അഭിനയിച്ച ചിത്രമാണ് ബസൂക്ക. ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥാകൃത്തായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ഐശ്വര്യ മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് തുടങ്ങിയ മികച്ച താരനിര ഒന്നിച്ച സിനിമ കൂടിയാണ് ബസൂക്ക.
ചിത്രത്തില്‍ ബെഞ്ചമിന്‍ ജോഷ്വാ എന്ന പൊലീസ് കഥാപാത്രമായാണ് ഗൗതം വാസുദേവ് മേനോന്‍ എത്തുന്നത്. ഇപ്പോള്‍ താന്‍ ബസൂക്ക ചെയ്യാനുണ്ടായ കാരണം പറയുകയാണ് അദ്ദേഹം. തിയേറ്റര്‍ ഓഫ് ഡ്രിംസിന്റെ എക്‌സ്‌ക്യൂസീവ് ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.
‘അഭിനയിക്കാന്‍ മടിയുള്ള ആളാണ് ഞാന്‍. എന്റെ അടുത്ത് വന്നിട്ടുള്ള ഒരുപാട് സിനിമകളോട് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. കാരണം ഞാന്‍ ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നത് അത്ര എന്‍ജോയ് ചെയ്യുന്ന ഒരാളല്ല.
പക്ഷെ ഡീനോ എന്നെ കഥയുടെ നരേഷന് വേണ്ടി വിളിച്ചപ്പോള്‍ ഞാന്‍ ശരിക്കും സര്‍പ്രൈസ്ഡായിരുന്നു. എന്നെ ചെന്നൈയില്‍ വെച്ച് കാണാന്‍ പറ്റുമോയെന്ന് അവന്‍ ചോദിച്ചു.
പക്ഷെ ഞാന്‍ കൂടുതല്‍ സര്‍പ്രൈസ്ഡായത് മമ്മൂക്ക ഈ കഥയ്ക്ക് ‘യെസ്’ പറഞ്ഞു എന്ന് അറിഞ്ഞപ്പോള്‍ ആയിരുന്നു. അദ്ദേഹമാണ് ജി.വി.എമ്മിനോട് ഈ റോള്‍ ചെയ്യുമോയെന്ന് ചോദിക്കാന്‍ പറയുന്നത്.
എനിക്ക് തീര്‍ച്ചയായും അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ഒരിക്കലും സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത കാര്യമായിരുന്നു അത്.
അദ്ദേഹത്തോടൊപ്പം അഭിനയിക്കുകയെന്നത് എനിക് ശരിക്കും പേടിയുള്ള കാര്യമായിരുന്നു. എനിക്ക് അത് ചെയ്യാനാകുമോയെന്ന് ഞാന്‍ സംശയിച്ചിരുന്നു. തീര്‍ച്ചായായും ഡീനോയ്ക്ക് എന്നേക്കാള്‍ വലിയ ആക്ടേഴ്‌സിനെ കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു.
അത് ഞാന്‍ ഡീനോയോട് ചോദിക്കുകയും ചെയ്തു. പക്ഷെ അവന്‍ പറഞ്ഞത് ‘ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ ബോയ് ആണ്. എനിക്ക് നിങ്ങള്‍ തന്നെ ഈ സിനിമയില്‍ വേണം’ എന്നായിരുന്നു,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
Content Highlight: Gautham Vasudev Menon Talks About How Mammootty Surprises Him In Bazooka