കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ സി.എ.പി.എഫ് വെടിവെയ്പ്പിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ എം.പി സൗഗതാ റോയി. ബി.ജെ.പിയുടെ ശ്രമങ്ങള്‍ ബംഗാളില്‍ നടക്കാതെ വന്നപ്പോള്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണെന്ന് സൗഗത റോയി പറഞ്ഞു.
ആക്രമണത്തിന് നേതൃത്വം കൊടുത്തത് കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷായാണെന്നും അദ്ദേഹം മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും റോയി പറഞ്ഞു.
ബി.ജെ.പിയുടെ ഇത്തരം ശ്രമങ്ങള്‍ക്ക് കേന്ദ്രസേനയും പിന്തുണ നല്‍കുന്നു. അമിത് ഷായുടെ നേതൃത്വത്തില്‍ ഒരു ഗൂഢാലോചന ഈ ആക്രമണത്തിന് പിന്നിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന പദവിയില്‍ തുടരാന്‍ അമിത് ഷായ്ക്ക് യോഗ്യതയില്ല’, സൗഗതാ റോയി പറഞ്ഞു.
പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമം നടന്നത്. ബംഗാളിലെ കുച്ച് ബീഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത.
പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പി.ടി.ഐ, എ.എന്‍.ഐ പോലുള്ള വാര്‍ത്ത എജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.