എന്റെ അതേ അവസ്ഥയാണ് സമീര്‍ വാങ്കഡെയ്ക്കും: ജേക്കബ് തോമസ്
Kerala News
എന്റെ അതേ അവസ്ഥയാണ് സമീര്‍ വാങ്കഡെയ്ക്കും: ജേക്കബ് തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st November 2021, 7:15 pm

കൊച്ചി: താന്‍ നേരിട്ട അതേ രീതിയിലുള്ള അവസ്ഥയാണ് കോടികള്‍ കൈക്കൂലി വാങ്ങിയതില്‍ ആരോപണവിധേയനായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഇപ്പോള്‍ നേരിടുന്നതെന്ന് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്.

കുംടുംബത്തെയൊക്കെ വിചാരണ ചെയ്ത് അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റെന്നും ജേക്കബ് തോമസ് ആരോപിച്ചു.

തന്റെ പേരിലുണ്ടായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരിക്കികയായരുന്നു ജക്കബ് തോമസ്.

അഴിമതിക്കെതിരെ നിലപാട് എടുത്ത എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ പോരാടിയത്. കേരളത്തിലെ അഴിമതിക്കെതിരേ പോരാടിയതിനാണ് ഞാന്‍ ഒരു വര്‍ഷം സസ്പെന്‍ഷനിലായത്. ഇപ്പോഴും പെന്‍ഷന്‍ പോലും നിഷേധിക്കുകയാണ്. അതെല്ലാം തിരിച്ചുപിടിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. സത്യം ജയിച്ചുവെന്നും നൂറ് ശതമാനവും തെറ്റായിരുന്ന കേസായിരുന്നു അതെന്നും ജേക്കബ് തോമസ് പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2009 2014 കാലഘട്ടത്തിലാണ് ഇദ്ദേഹം തുറമുഖ ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ഹരജിയില്‍ ജസ്റ്റിസ് നാരായണ പിഷാരടിയുടെ സിംഗിള്‍ ബെഞ്ചാണ് കുറ്റപത്രം ഇന്ന് റദ്ദാക്കിയത്.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെജഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ എട്ട് കോടി രൂപ വിലയുള്ള ഡ്രെഡ്ജര്‍ 19 കോടിയ്ക്ക് വാങ്ങിയെന്നും ഇതില്‍ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്നുമാണ് എഫ്.ഐ.ആറിലെ ആരോപണം. ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജേക്കബ് തോമസിനെതിരെ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLOIGHTS: Sameer Wankhede is in the same situation as me: Jacob Thomas