വരാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ശിവം ദുബെയെ ഒഴിവാക്കിയാല്‍ അത് ഇന്ത്യക്ക് വലിയ തിരിച്ചടി ആയിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാടി റായ്ഡു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
ശിവം ദുബെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും അതൊന്നും സെലക്ടര്‍മാര്‍ കാണുന്നില്ലെന്നും വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ശിവം ഇന്ത്യന്‍ ടീമില്‍ ഇല്ലെങ്കില്‍ അത് വലിയ തിരിച്ചടി ആയിരിക്കും നല്‍കുക എന്നാണ് റായ്ഡു പറഞ്ഞത്.
‘ശിവം ദുബെക്ക് ഒറ്റയ്ക്ക് ഒരു മത്സരം വിജയിപ്പിക്കാന്‍ സാധിക്കും. എതിരാളികളെ സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ കഴിയുന്ന കൂറ്റന്‍ ഷോട്ടുകള്‍ മത്സരത്തില്‍ പുറത്തെടുക്കാന്‍ സാധിക്കുന്ന മികച്ച താരമാണ് അവന്‍. എന്നെ സംബന്ധിച്ചിടത്തോളം അവന്‍ ഇതിനോടകം തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടി കഴിഞ്ഞു. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്,’ അമ്പാട്ടി റായ്ഡു പറഞ്ഞു.
ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 176 റണ്‍സാണ് ദുബെ നേടിയിട്ടുള്ളത്. കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലും മികച്ച പ്രകടനമാണ് ശിവം നടത്തിയത്. 18 പന്തില്‍ നിന്നും 28 റണ്‍സാണ് താരം നേടിയത്. 155.56 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് സിക്സുകളും ഒരു ഫോറുമാണ് താരം നേടിയത്. ശിവം ദുബെയുടെ ഈ മിന്നും പ്രകടനം വരും മത്സരങ്ങളില്‍ ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് തോല്‍വിയും അടക്കം ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 14ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Ambati Rayudu talks about Shivam Dube performance