Advertisement
Film News
ഒരു കഥ പറഞ്ഞുവെച്ചിട്ടുണ്ട്, മമ്മൂക്കയും സമ്മതിച്ചിട്ടുണ്ട്; മമ്മൂട്ടി ചിത്രം ഒരുങ്ങുന്നുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 06, 04:49 pm
Saturday, 6th February 2021, 10:19 pm

കൊച്ചി: മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റിന് ഒരാളുടെ കമന്റിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പുത്രേട്ട ഈ ചുള്ളനെ വെച്ചൊരു പടം പിടിച്ചൂടെ’ എന്നായിരുന്നു മനു പ്രശോഭ് എന്നയാള്‍ കമന്റിട്ടത്.

ഇതിന് മറുപടിയായി ‘ഒരു കഥ പറഞ്ഞ് വെച്ചിട്ടുണ്ട്. മമ്മൂക്കയും സമ്മതിച്ചു. എല്ലാത്തിനും നേരമുണ്ടല്ലോ അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാല്‍ നല്ല ഒരു സിനിമ ഞാന്‍ ചെയ്യാന്‍ നോക്കാം’ എന്ന് അല്‍ഫോണ്‍സ് കമന്റിട്ടു.

നേരത്തിലൂടെ സിനിമാ സംവിധാന രംഗത്തേക്കെത്തിയ അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമം’ സൂപ്പര്‍ഹിറ്റായിരുന്നു.

നേരത്തെ മോഹന്‍ലാലിന് വേണ്ടിയുള്ള ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് താനെന്ന് അല്‍ഫോണ്‍സ് പറഞ്ഞിരുന്നു.

കാര്‍ത്തിക് സുബരാജ് പേട്ടയില്‍ ഒരുക്കിയത് ഒരു ഫാന്‍ ബോയ് ചിത്രമാണെങ്കില്‍ താന്‍ ലാലേട്ടനെ വെച്ച് ഒരു അന്യായ ഫാന്‍ ബോയ് ചിത്രമാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എപ്പോഴെങ്കിലും നടക്കുമെന്ന് പ്രതീക്ഷയുള്ള ഉഗ്രനൊരു കഥയുണ്ടെന്നും അല്‍ഫോണ്‍സ് പറഞ്ഞിരുന്നു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പം സിനിമയുടെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് അല്‍ഫോന്‍സായിരുന്നു. അതുപോലെ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്റേയും ട്രെയിലര്‍ അല്‍ഫോണ്‍സാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം പ്രേമത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന ‘പാട്ടാ’ണ് അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമ യുജിഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Alphonse Puthran Mammootty Malayalam Film Mohanlal Premam