Advertisement
Entertainment
വളരെ സൂക്ഷിച്ചു പഠിച്ചാല്‍ ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് ആ തമിഴ് ചിത്രം: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 07:09 am
Saturday, 26th April 2025, 12:39 pm

മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവർ. മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഐശ്വര്യ റായിയുടെയും ആദ്യ ചിത്രമായിരുന്നു. തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി. ആറിൻ്റെയും എം. കരുണാനിധിയുടേയും രാഷ്ട്രീയജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് മണിരത്നം ഈ ചിത്രം ഒരുക്കിയത്.

ചിത്രത്തിന് രണ്ട് നാഷണൽ അവാർഡ്, പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് എന്നിവ ലഭിച്ചിരുന്നു. എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായാണ് ഇരുവറിനെ വിശേഷിപ്പിക്കുന്നത്. ഇരുവറിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

ആദ്യമായിട്ട് കഥ പറയുമ്പോള്‍ രണ്ടു സുഹൃത്തുകളുടെ കഥ എന്നുപറഞ്ഞിട്ടാണ് തുടങ്ങിയതെന്നും തനിക്ക് എം.ജി. ആറുമായിട്ട് സാദൃശ്യമൊന്നുമില്ല പിന്നെ എന്തുകൊണ്ടാണ് താൻ എന്ന് സംവിധായകനായ മണിരത്നത്തിനോട് ചോദിച്ചിരുന്നുവെന്നും മോഹൻലാൽ പറയുന്നു.

വളരെ സൂക്ഷിച്ചുപഠിച്ചാല്‍ ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് ഇരുവറെന്നും എം.ജി. ആറുമായിട്ട് സഹകരിച്ച ഒരുപാട് പേരെ പിൽക്കാലത്ത് താൻ കണ്ടുമുട്ടിയെന്നും ഒരുപാട് സാമ്യതകള്‍ തങ്ങൾ തമ്മിലുണ്ടെന്ന് അവർ പറഞ്ഞുവെന്നും മോഹൻലാൽ വ്യക്തമാക്കി. അത്തരമൊരു സാമ്യത എങ്ങനെയെന്ന് ചോദിച്ചാൽ തനിക്കറിയില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മാതൃഭൂമി സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘ആദ്യമായിട്ട് കഥ പറയുമ്പോള്‍ രണ്ടു സുഹൃത്തുകളുടെ കഥ എന്നുപറഞ്ഞിട്ടാണ് തുടങ്ങിയത്. എനിക്ക് എം.ജി. ആറുമായിട്ട് സാദൃശ്യമൊന്നുമില്ല പിന്നെ എന്തുകൊണ്ടാണ് ഞാന്‍ എന്ന് അദ്ദേഹത്തിനോട് ചോദിച്ചിരുന്നു.

ഒരു ആക്ടര്‍ എന്ന രീതിയില്‍ ഒരുപാട് ഷെയ്ഡ്‌സുള്ള കഥാപാത്രമായിരുന്നു. കാര്യം അയാള്‍ വളരെ അംപീഷ്യസാണ്. പുള്ളിയുടെ നിലനില്‍പ്പിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. വളരെ സൂക്ഷിച്ചുപഠിച്ചാല്‍ ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ്.

പില്‍ക്കാലത്ത് എം.ജി. ആറുമായിട്ട് സഹകരിച്ച ഒരുപാട് പേരെ ഞാന്‍ കണ്ടുമുട്ടാനിടയായി. ഒരുപാട് സാമ്യതകള്‍ നിങ്ങള്‍ തമ്മിലുണ്ട് എന്ന് അവർ പറഞ്ഞു. അതെങ്ങനെയാണ് എന്ന് ചോദിച്ചുകഴിഞ്ഞാല്‍ അറിയില്ല,’ മോഹൻലാൽ പറയുന്നു.

Content Highlight: If you study it carefully, you will find that Tamil film has many unique features: Mohanlal