തിരുവനന്തപുരം: പൗരത്വ നിയമത്തിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം അവസാനിച്ചു. പൗരത്വ നിയമത്തിമനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് സര്‍വകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്ന് യോഗത്തില് ആവശ്യമുയര്‍ന്നു.
അതേസമയം പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിപക്ഷം എതിര്‍പ്പ് രേഖപ്പെടുത്തി.
നേരത്തെ സര്‍വകക്ഷി യോഗം ബി.ജെ.പി ബഹിഷ്‌കരിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് ബി.ജെ.പി നേതാക്കളായ പദ്മകുമാറും എം.എസ് കുമാറും പ്രതിഷേധിച്ചിറങ്ങിയത്.