ജിത്തു അഷ്‌റഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രം ഈ വർഷത്തെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്ററായി മാറി. 50 കോടി കളക്ഷൻ നേടാനും ചിത്രത്തിന് സാധിച്ചു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യത്തെ 50 കോടി ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി.
ഓഫീസർ ഓൺ ഡ്യൂട്ടിയെ കുറിച്ചും അതിന്റെ അണിയറപ്രവർത്തകരെ കുറിച്ചും സംസാരിക്കുകയാണ് മഞ്ജു വാര്യർ. ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഭാഗമായ എല്ലാവരും തനിക്ക് പ്രിയപ്പെട്ടവരാണെന്ന് മഞ്ജു വാര്യർ പറയുന്നു. ഒരു കൂട്ടായ്മ വിജയിച്ച് കാണുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നും പ്രത്യേകിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിച്ച സിനിമ വിജയിക്കുന്നത് തനിക്ക് വളരെ സന്തോഷമുള്ള കാര്യമാണെന്നും മഞ്ജു പറഞ്ഞു.
കുഞ്ചാക്കോ ബോബന്റെ ജീവിതത്തിൽ ഏതൊരു നല്ല കാര്യവും നടക്കുമ്പോൾ മുമ്പിൽ നിൽകുന്ന കുറച്ചുപേരിൽ ആദ്യത്തെ ആളാണ് താനെന്നും അദ്ദേഹത്തിന്റെ വിജയത്തിൽ കുഞ്ചാക്കോ ബോബനേക്കാളും സന്തോഷമുള്ള ആളും താനാണെന്ന് മഞ്ജു കൂട്ടിച്ചേർത്തു.
പ്രത്യേകിച്ച് ചാക്കോച്ചൻ്റെ ജീവിതത്തിൽ ഏതൊരു നല്ല കാര്യവും നടക്കുമ്പോൾ മുമ്പിൽ നിൽകുന്ന കുറച്ചുപേരിൽ ആദ്യത്തെ ആളാണ് ഞാൻ. ചാക്കോച്ചനേക്കളും സന്തോഷമുള്ള ആളാണ് ഞാൻ
ചിത്രത്തിന്റെ സംവിധായകൻ ജിത്തു അഷ്‌റഫിന്റെ ആദ്യത്തെ സിനിമ ജിത്തുവിനോടൊപ്പം തന്നെ സ്വപ്നം കണ്ട ആളാണ് താനെന്നും നടി വ്യക്തമാക്കി. ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.
‘ഈ സിനിമയുടെ ഭാഗമായിട്ടുള്ള എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഒരു കൂട്ടായ്മയുടെ വിജയം എനിക്ക് ഏറ്റവും സന്തോഷം നൽകുന്നുണ്ട്. പ്രത്യേകിച്ച് ചാക്കോച്ചൻ്റെ ജീവിതത്തിൽ ഏതൊരു നല്ല കാര്യവും നടക്കുമ്പോൾ മുമ്പിൽ നിൽകുന്ന കുറച്ചുപേരിൽ ആദ്യത്തെ ആളാണ് ഞാൻ. ചാക്കോച്ചനേക്കളും സന്തോഷമുള്ള ആളാണ് ഞാൻ.
ജിത്തുവിൻ്റെ (സംവിധായകൻ) ആദ്യത്തെ സിനിമ അദ്ദേഹത്തോടൊപ്പം തന്നെ സ്വപ്നം കണ്ടൊരു ആളാണ് ഞാൻ. അത്രയും വർഷത്തെ അടുപ്പവും പരിചയവുമുണ്ട്,’ മഞ്ജു വാര്യർ പറയുന്നു.
Content Highlight: Manju Warrier Talks About Officer On Duty And Kunchacko Boban