Entertainment news
രണ്ട് വെച്ചാൽ നാല് കിട്ടണമെങ്കിൽ ചൂതാട്ടത്തിന് പോകണം; സിനിമാക്കണക്ക് പുറത്ത് വിടുന്നതിനെതിരെ നിർമാതാവ് സന്തോഷ്. ടി. കുരുവിള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 11:18 am
Tuesday, 29th April 2025, 4:48 pm

മാർച്ചിൽ തിയേറ്ററുകളിൽ എത്തിയ മലയാള സിനിമകളുടെ കളക്ഷൻ കണക്കുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആണ് ഇത് പ്രസിദ്ധീകരിച്ചത്.

കണക്ക് പ്രകാരം 15 സിനിമകളാണ് മാർച്ച് മാസത്തിൽ തിയേറ്ററുകളിലെത്തിയത്. ഇതിൽ മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന് മാത്രമാണ് നേട്ടം ഉണ്ടാക്കാനായത്.

ഇപ്പോൾ ലിസ്റ്റ് പുറത്ത് വിടുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് സന്തോഷ്. ടി. കുരുവിള.

കളക്ഷൻ കണക്കുകൾ പുറത്ത് വിടുന്നത് എഭ്യത്തരം എന്നാണ് സന്തോഷ് പ്രതികരിച്ചത്. കോൺഫിഡൻഷ്യൽ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തുവിടാൻ ഇവരെയൊക്കെ ആര് എൽപ്പിച്ചു എന്നറിയില്ലെന്നും രണ്ട് വെച്ചാൽ നാല്, നാല് വെച്ചാൽ പതിനാറ് ഇങ്ങനെയൊക്കെ കിട്ടണമെങ്കിൽ നിങ്ങൾ മുച്ചീട്ടുകളിക്കോ ചൂതാട്ടങ്ങൾക്കോ പോകണമെന്നും സന്തോഷ് വിമർശിക്കുന്നു.

സ്റ്റേറ്റ് അനുവദിച്ച് ഏൽപ്പിച്ചിട്ടുള്ള അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂട്ട് ചെയ്തിട്ടുള്ള ഒരു ബോഡിയാണ് ഈ കണക്കുകൾ പുറത്ത് വിടുന്നത് എങ്കിൽ അത് മനസിലാക്കാമെന്നും സന്തോഷ് പറയുന്നുണ്ട്.

സിനിമാ വ്യവസായം വളരെയധികം ക്ഷമയോടെ ചെയ്യേണ്ട ഒന്നാണെന്നും താൻ തന്നെ നിർമിച്ചിട്ടുള്ള സിനിമകൾ വിജയിക്കുകയും നഷ്ടത്തിലാകുകയും ചെയ്തിട്ടുണ്ടെന്നും സന്തോഷ് പറയുന്നു.

കണക്കു വിടൽ കലാപരിപാടികൾക്കെതിരെ ആദ്യം രംഗത്ത് എത്തേണ്ടത് ഈ സംസ്ഥാനത്തെ യുവജന സംഘടനകൾ തന്നെയാണെന്നും ഇത്തരം പരിപാടികൾ അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നി‍ർമാണം നിലക്കുമെന്നും എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണെന്നും സന്തോഷ് വിമർശിച്ചു.

സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ് എല്ലാവർക്കും അത് സാധ്യമല്ലെന്നും ലാഭനഷ്ടത്തിൻ്റെ ഭാഷ മാത്രമല്ല അത് മറിച്ച് അതൊരു പാഷനാണെന്നും മിടുക്കുള്ളവർ അതിജീവിക്കുമെന്നും സന്തോഷ്. ടി. കുരുവിള കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് സന്തോഷം ഇക്കാര്യം പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

 

Content Highlight: Producer Santhosh T kuruvila against releasing box office Collection figures