00:00 | 00:00
ദേശീയ ഐക്യത്തിന് ഹിന്ദി നിർബന്ധമോ? ത്രിഭാഷാ നയത്തിലെ പൊള്ളത്തരങ്ങൾ
ജിൻസി വി ഡേവിഡ്
2025 Apr 29, 11:50 am
2025 Apr 29, 11:50 am

അഞ്ചാം ക്ലാസിൽ ടീച്ചർ പഠിപ്പിച്ച ഹിന്ദി ‘തുമാരാ നാം ക്യാഹെ’ എന്നായിരുന്നു. എന്നാൽ ഹിന്ദിയിൽ നമ്മൾ ‘തും’ എന്ന് ഉപയോഗിക്കില്ലെന്നും ബഹുമാനാർത്ഥം ‘ആപ്’ എന്നാണ് ഉപയോഗിക്കുക എന്ന് പഠിച്ചത് പാഠപുസ്തകത്തിന്റെ വെളിയിൽ നിന്നായിരുന്നു. അതായത്, അഞ്ചാം ക്ലാസ് മുതൽ ആരംഭിക്കുന്ന ഹിന്ദി എന്ന ഭാഷ പഠിക്കാനായി കേരളത്തിലെ വിദ്യാലയങ്ങളിൽ ഇത്രയധികം പീരീഡുകൾ മാറ്റിവെച്ചിട്ടും എന്തുകൊണ്ടാണ് ആരും ക്ലാസ്‌റൂമുകളിൽ നിന്നും ഹിന്ദി പഠിച്ച് പുറത്തിറങ്ങാത്തത്? ഹിന്ദി സംസാരിക്കുന്ന സ്ഥലങ്ങളിൽ ജോലിക്കായും പഠിക്കാനും മറ്റും പോകുന്നതോടുകൂടിയാണ് മലയാളികൾ ഹിന്ദി പഠിക്കുന്നത്. മറ്റുള്ളവരുടെ കാര്യവും വ്യത്യസ്തമല്ല. ക്ലാസ്‌റൂമുകളിൽ മൂന്ന് ഭാഷ പഠിക്കുന്നത് നല്ലതല്ലേയെന്നും ഹിന്ദി പറയുന്ന സ്ഥലത്ത് ചെല്ലുമ്പോൾ ഗുണകരമാകില്ലേ എന്ന് എൻ.ഇ.പിയെ പിന്തുണച്ച് പറയുന്നവർ പോലും അത്തരം സ്ഥലങ്ങളിൽ എത്തിയതിന് ശേഷമാണ് ആ ഭാഷ പഠിച്ചതെന്നത് മറ്റൊരു വസ്തുത. എന്താണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 ലെ ത്രിഭാഷാ ത്രിഭാഷാ നയം? എന്താണ് ഈ നയത്തിന്റെ പ്രാധാന്യം? എന്തൊക്കെയാണ് ഇതിന്റെ അപാകതകൾ? എന്തിന് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ ഈ നയത്തെ എതിർക്കുന്നു? ഡൂൾ എക്സ്പ്ലൈനെർ പരിശോധിക്കുന്നു.

 

Content Highlight: Is Hindi mandatory for national unity? The fallacies of the three-language policy

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം