Entertainment
എന്നെ അവിടെ കണ്ടപ്പോൾ 'തനിക്കെന്താ ഈ സിനിമയില്‍ കാര്യം' എന്നാണ് മമ്മൂക്ക ചോദിച്ചത്: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 03:43 am
Thursday, 24th April 2025, 9:13 am

മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. നടന്‍ കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആഷിഖ് അബു, മാത്തുക്കുട്ടി സേവ്യര്‍, തരുണ്‍ മൂര്‍ത്തി, ലാല്‍ ജോസ്, ജോണ്‍പോള്‍ ജോര്‍ജ്, റോഷന്‍ ആന്‍ഡ്രൂസ്, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മായാനദി, വൈറസ്, ഹലാല്‍ ലവ് സ്റ്റോറി എന്നിവയുള്‍പ്പെടെയുള്ള സിനിമകളില്‍ ബിനു അസിസ്റ്റന്റ് ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്‍ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു.

മമ്മൂട്ടിയുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും മമ്മൂട്ടി തന്നെ കണ്ടാല്‍ ‘താന്‍ എന്താടോ ഇവിടെ’ എന്നാണ് ചോദിക്കുകയെന്നും ബിനു പറയുന്നു. തുടരും സിനിമയുടെ ഡബ്ബ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മമ്മൂട്ടി ബറോസിന് വോയിസ് ഓവര്‍ കൊടുക്കാന്‍ വേണ്ടി വന്നിരുന്നെന്നും തന്നെ അവിടെ കണ്ടപ്പോള്‍ ‘താന്‍ എന്താടോ ഇവിടെ, തനിക്കെന്താ ഈ സിനിമയില്‍ കാര്യം’ എന്നുചോദിച്ചുവെന്നും ബിനു പറഞ്ഞു.

താന്‍ അഭിനയിച്ചിട്ടുണ്ടെന്നും കോ ഡയറക്ടറാണെന്നും മറുപടി പറഞ്ഞുവെന്നും ബിനു പറയുന്നു. അപ്പോള്‍ തനിക്കെന്താണ് ഒരു വ്യത്യാസമെന്നാണ് മമ്മൂട്ടി ചോദിച്ചതെന്നും മീശ വടിച്ചതുകൊണ്ടായിരിക്കും എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും ബിനു വ്യക്തമാക്കി.

എന്നാല്‍ താന്‍ തടിച്ചിട്ടുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും മമ്മൂട്ടി അങ്ങനെയാണ് സംസാരിക്കുന്നതെന്നും ബിനു അഭിപ്രായപ്പെട്ടു. അത് ഇഷ്ടമില്ലായ്മ അല്ലെന്നും അങ്ങനെയാണ് തങ്ങള്‍ക്കും ഇഷ്ടമെന്നും ബിനു കൂട്ടിച്ചേര്‍ത്തു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘മമ്മൂക്കയുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. മമ്മൂക്ക കണ്ടാല്‍ ‘താന്‍ എന്താടോ ഇവിടെ’ എന്നാണ് ചോദിക്കുക. നമ്മുടെ ഡബ്ബ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മമ്മൂക്ക ബറോസിന് വോയിസ് ഓവര്‍ കൊടുക്കാന്‍ വേണ്ടി വന്നിരുന്നു. അപ്പോള്‍ എന്നെ അവിടെ കണ്ടപ്പോള്‍ ചോദിച്ചു ‘താന്‍ എന്താടോ ഇവിടെ, തനിക്കെന്താ ഈ സിനിമയില്‍ കാര്യം’ എന്ന്

‘ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കോ ഡയറക്ടറാണ്’ എന്ന് ഞാന്‍ പറഞ്ഞു. ‘കോ ഡയറക്ടര്‍ കളി ഇതുവരെ കഴിഞ്ഞില്ലെ, ഇതിങ്ങനെ കളിച്ച് കൊണ്ടിരിക്കുകയാണോ’ എന്നും ‘തനിക്കെന്താടോ ഒരു വ്യത്യാസം’ എന്നും ചോദിച്ചു.

മീശയില്ല ആ സമയത്ത്. അതുകൊണ്ട് മീശ വടിച്ചതുകൊണ്ടായിരിക്കും ചിലപ്പോള്‍ എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. ‘അതൊന്നുമല്ല താന്‍ തടിച്ചിട്ടുണ്ട്’ എന്ന് മമ്മൂക്ക പറഞ്ഞു. പുള്ളി അങ്ങനെയാണ് സംസാരിക്കുന്നത്. അത് ഇഷ്ടമില്ലായ്മയോ ഒന്നുമല്ല. അങ്ങനെ കിട്ടുന്നതാണ് നമുക്കും ഇഷ്ടം,’ ബിനു പറയുന്നു.

Content Highlight: When he saw me there, Mammookka asked, ‘What’s your business in this movie says Binu Pappu