സൗജന്യ ഇന്റര്‍നെറ്റ് സേവനമൊരുക്കാന്‍ ചൈനീസ് ഭീമനായ ആലിബാബ ഇന്ത്യയിലേക്ക്
Big Buy
സൗജന്യ ഇന്റര്‍നെറ്റ് സേവനമൊരുക്കാന്‍ ചൈനീസ് ഭീമനായ ആലിബാബ ഇന്ത്യയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th February 2017, 11:59 pm

മുംബൈ: ഇന്ത്യയിലെ ഇന്റര്‍നെറ്റ് വിപണി കടുത്ത മത്സരത്തിന് വഴി ഒരുങ്ങുന്നു. ചൈനീസ് കമ്പനിയായ ആലിബാബയാണ് സൗജന്യ ഇന്റര്‍നെറ്റ് സേവനവുമായി ഇന്ത്യയിലേക്ക് വരുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസിന്റെ ചുമതലയുള്ള പ്രസിഡന്റ് ജാക്ക് ഹങ് പറഞ്ഞു.

സൗജന്യ സേവനമോ കുറഞ്ഞ നിരക്കിലുള്ള ഇന്റര്‍നെറ്റ് സേവനമോ ആണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ പ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാവും പുതിയ സേവനം കമ്പനി അവതരിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: നല്ല ചെറുക്കനാ മുഖത്ത് നല്ല ചൈതന്യമുണ്ട് ; ആദ്യമായി മമ്മൂട്ടിയെ കണ്ട 84 കാരിയായ അമ്മൂമ്മയുടെ വാക്കുകള്‍ – വീഡിയോ


ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്കിന്റെ മാതൃകയിലാവും ആലിബാബ പുതിയ സേവനം അവതരിപ്പിക്കുക എന്നും റിപോര്‍ട്ടുകളുണ്ട്. അതേസമയം അലിബാബയുടെ പുതിയ തീരുമാനം ജിയോക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. സമയ പരിധി വെച്ചുള്ള ജിയോ സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം ആലിബാബ വരുന്നതോടെ ഇല്ലാതാകുമോയെന്ന ആശങ്ക റിലയന്‍സ് അധികാരികള്‍ക്കുള്ളതായാണ് വിവരം