Advertisement
national news
അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 10, 11:04 am
Sunday, 10th April 2022, 4:34 pm

ഭോപ്പാല്‍: ബോളിവുഡ് നടന്‍മാരായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് ഇന്ധന വില വര്‍ധനവിനെതിരെ രംഗത്തുവന്ന അക്ഷയ് കുമാറും ബച്ചനും ബി.ജെ.പി ഭരണത്തിന് കീഴില്‍ ഇന്ധന വില കൂടുമ്പോള്‍ നിശബ്ദത പാലിക്കുകയാണെന്നും സാധാരണക്കാരന്റെ കാര്യത്തില്‍ ആശങ്കയൊന്നും ഇല്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

2012ല്‍ ഈ അഭിനേതാക്കള്‍ ഇന്ധനവില വര്‍ധനയ്ക്കെതിരെയും വിലക്കയറ്റത്തിനെതിരെയും ട്വീറ്റ് ചെയ്തിരുന്നു, വാഹനങ്ങള്‍ വാങ്ങാം എന്നാല്‍ പെട്രോളും ഡീസലും വാങ്ങാന്‍ ഒരാള്‍ക്ക് ലോണ്‍ വേണമെന്ന് എഴുതിയിരുന്നു. അക്കാലത്ത് എല്‍.പി.ജി സിലിണ്ടറിന് 300-400 രൂപയായിരുന്നു വില. ഡീസലിന് ലിറ്ററിന് 60 രൂപയായിരുന്നു,” പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എ പി.സി. ശര്‍മ പറഞ്ഞു.

നടന്മാര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ബി.ജെ.പി വിമര്‍ശിച്ചു.

 

 

Content Highlights: Akshay Kumar-Amitabh Bachchan’s effigies burnt by MP Congress for THIS reason