ആദ്യം പരീക്ഷിച്ചത് മലയാള സിനിമ; പിന്നീടാണ് സെയ്ഫ് അലി ഖാന്റെ ഗോ ഗോവ ഗോണ്‍ വന്നത്: അജു വര്‍ഗീസ്
Entertainment
ആദ്യം പരീക്ഷിച്ചത് മലയാള സിനിമ; പിന്നീടാണ് സെയ്ഫ് അലി ഖാന്റെ ഗോ ഗോവ ഗോണ്‍ വന്നത്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th July 2024, 2:23 pm

നവാഗതനായ വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കിളി പോയി. ആസിഫ് അലി, അജു വര്‍ഗീസ്, സമ്പത്ത് രാജ്, രവീന്ദ്രന്‍, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കിളി പോയി ഒരു സ്റ്റോണ്‍ ചിത്രമാണ്. ജോസഫ് കുര്യന്‍, വിവേക് രഞ്ജിത്, വിനയ് ഗോവിന്ദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മിച്ചത് എസ്.ജെ.എം എന്റര്‍ടൈന്‍മെന്റ്‌സായിരുന്നു.

തന്റെ ജീവിതത്തില്‍ ഇന്നും താന്‍ അമൂല്യമെന്ന് കരുതുന്ന സിനിമയാണ് ഇതെന്ന് പറയുകയാണ് അജു വര്‍ഗീസ്. അതിന്റെ ഴോണറ് തന്നെയാണ് അങ്ങനെ അമൂല്യമെന്ന് കരുതാന്‍ കാരണമെന്നും ഇന്ത്യയില്‍ തന്നെ ആ ഴോണര്‍ ആദ്യമായി പരീക്ഷിച്ചത് തങ്ങളാണെന്നും താരം പറയുന്നു. വണ്ടര്‍വാള്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

കിളി പോയി ഇറങ്ങിയ ശേഷമാണ് സെയ്ഫ് അലി ഖാന്‍ ഇതേ ഴോണറിലുള്ള ‘ഗോ ഗോവ ഗോണ്‍’ എന്ന സിനിമ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. താന്‍ കിളി പോയിയുടെ കഥ മനസിലാക്കുന്നത് ഡബ്ബിങ്ങിനായി സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

‘എന്റെ ജീവിതത്തില്‍ ഇന്നും ഞാന്‍ അമൂല്യമെന്ന് കരുതുന്ന സിനിമയാണ് കിളി പോയി. അതിന്റെ ഴോണറ് തന്നെയാണ് അങ്ങനെ അമൂല്യമെന്ന് കരുതാന്‍ കാരണം. ഇന്ത്യയില്‍ തന്നെ ആ ഴോണര്‍ ആദ്യമായി പരീക്ഷിച്ചത് ഈ സിനിമയിലാണ്.

പിന്നീടാണ് സെയ്ഫ് അലി ഖാന്‍ ‘ഗോ ഗോവ ഗോണ്‍’ എന്ന സിനിമ ചെയ്തത്. അതിന്റെ ട്രെയ്‌ലര്‍ ശരിക്കും നമ്മുടെ സിനിമ തന്നെയായിരുന്നു. കിളി പോയി എന്റെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. ആ സിനിമയുടെ കഥ ഞാന്‍ മനസിലാക്കുന്നത് ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ വന്നിട്ടാണ്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About Kili Poyi Movie