Advertisement
Entertainment
ലാലേട്ടന് നല്ല വണ്ണമുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തോടുള്ള നമ്മളുടെ സ്‌നേഹത്തില്‍ കുറവ് സംഭവിച്ചോ? ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 17, 10:11 am
Sunday, 17th November 2024, 3:41 pm

മോഹന്‍ലാലിന് നല്ല വണ്ണമുണ്ടായിരുന്ന ഒരു സമയം ഉണ്ടായിരുന്നെന്നും എന്നാല്‍ ആ സമയത്ത് നമുക്ക് അദ്ദേഹത്തോടുള്ള സ്‌നേഹത്തില്‍ എന്തെങ്കിലും കുറവ് സംഭവിച്ചിട്ടുണ്ടോയെന്നും ചോദിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

നമുക്ക് അദ്ദേഹത്തിന്റെ അഭിനയവും സ്‌ക്രീനില്‍ കൊണ്ടുവരുന്ന മാജിക്കുമാണ് കാണേണ്ടതെന്നും അതിലാണ് നമ്മുടെ വിശ്വാസമെന്നും നടി പറയുന്നു. നമ്മള്‍ എങ്ങനെയാണോ ഉള്ളത് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാമെന്ന ഫോര്‍മാറ്റാണ് കൂടുതലും ഉള്ളതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് പരിചയമുള്ള കുറച്ച് ആക്ടേഴ്‌സ് ഡയറ്റ് ഫോളോ ചെയ്യാറുണ്ട്, അവര്‍ ഫിറ്റ്‌നെസ് മെയിന്റൈന്‍ ചെയ്യാറുണ്ട്. അത് അവരുടെ ഇഷ്ടവും താത്പര്യവുമാണ്. എനിക്കും താത്പര്യമുള്ളത് കൊണ്ട് അതൊരിക്കലും സ്‌ട്രെസ്ഫുള്ളായിട്ട് തോന്നിയിട്ടില്ല. ഡയറ്റും ഫിറ്റ്‌നെസും മാത്രമാണ് കൃത്യമായ വഴിയെന്ന് പറയാന്‍ പറ്റില്ല.

നമ്മള്‍ എങ്ങനെയാണോ ഉള്ളത് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാമെന്ന ഫോര്‍മാറ്റാണ് കൂടുതലും ഉള്ളത്. ലാലേട്ടന് നല്ല വണ്ണമുണ്ടായിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ആ സമയത്ത് നമുക്ക് അദ്ദേഹത്തോടുള്ള സ്‌നേഹത്തില്‍ എന്തെങ്കിലും കുറവ് സംഭവിച്ചോ? ഒരിക്കലുമില്ല. നമുക്ക് അവരുടെ അഭിനയവും അവര്‍ സ്‌ക്രീനില്‍ കൊണ്ടുവരുന്ന മാജിക്കുമാണ് കാണേണ്ടത്. അതിലാണ് നമുക്ക് വിശ്വാസം.

ഞാന്‍ ഡയറ്റ് ഫോളോ ചെയ്യാറുണ്ട്. ചിലപ്പോള്‍ അത് താത്ക്കാലികമായി ഒഴിവാക്കാറുണ്ട്. സ്വീറ്റ്‌സ് ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാന്‍. ചില സമയത്ത് ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ ഞാന്‍ നന്നായി കഴിക്കാറുണ്ട്. അത് കൂടി പോയെന്ന് തോന്നിയാല്‍ ഞാന്‍ തിരിച്ച് ഡിസിപ്ലിന്‍ഡായ ഒരു ഫോര്‍മാറ്റിലേക്ക് വരും,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.


Content Highlight: Aiswarya Lekshmi Talks About Mohanlal