Entertainment
ഞാന്‍ അത്തരം തീവ്രമായ സിനിമകള്‍ കാണാറില്ലെന്ന തിരിച്ചറിവ് നല്‍കിയത് ആ ഇംഗ്ലീഷ് സീരീസ്: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 16, 02:19 am
Saturday, 16th November 2024, 7:49 am

നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ഫാന്റസി കോമഡി ചിത്രമാണ് ‘ഹലോ മമ്മി’. ഷറഫുദ്ദീന്‍ നായകനായ ഈ സിനിമയില്‍ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.

തനിക്ക് ഈയിടെയായി നല്ല കഥകള്‍ വരുന്നുണ്ടായിരുന്നില്ലെന്ന് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. കേള്‍ക്കുന്ന കഥകളോട് തനിക്ക് താത്പര്യം തോന്നുന്നുണ്ടായിരുന്നില്ലെന്നും മായാനദിയും വരത്തനും കഴിഞ്ഞതോടെ കുറച്ച് കൂടെ നല്ല കഥാപാത്രങ്ങള്‍ വേണമെന്ന ആഗ്രഹമുണ്ടായെന്നും നടി പറയുന്നു.

ഹലോ മമ്മിയുടെ പ്രൊമോഷന്റെ ഭാഗമായി വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. കുറച്ചുനാള്‍ വളരെ ഇന്റന്‍സായ കഥാപാത്രങ്ങളോടായിരുന്നു താത്പര്യമെന്നും എന്നാല്‍ ഒരു പ്രേക്ഷകയെന്ന നിലയില്‍ അത്തരം സിനിമകള്‍ താന്‍ കാണാറില്ലെന്ന തിരിച്ചറിവ് വന്നുവെന്നും ഐശ്വര്യ പറഞ്ഞു. ഫ്രണ്ട്‌സ് സീരീസിനെ കുറിച്ചും നടി പറയുന്നു.

‘എനിക്ക് ഈയിടെയായി നല്ല കഥകള്‍ വരുന്നുണ്ടായിരുന്നില്ല. കേള്‍ക്കുന്ന കഥകളോട് എനിക്ക് താത്പര്യം തോന്നുന്നുണ്ടായിരുന്നില്ല. മായാനദിയും വരത്തനും കഴിഞ്ഞതോടെ എനിക്ക് കുറച്ച് കൂടെ നല്ല കഥാപാത്രങ്ങള്‍ വേണമെന്ന ആഗ്രഹമുണ്ടായി. അത്തരം കഥാപാത്രങ്ങള്‍ വരാന്‍ വേണ്ടി കുറച്ച് കാത്തിരുന്നു.

കുറച്ച് കാലത്തേക്ക് ഇന്റന്‍സായ കഥാപാത്രങ്ങളോടായിരുന്നു എനിക്ക് താത്പര്യം. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഒരു പ്രേക്ഷകയെന്ന നിലയില്‍ ഞാന്‍ അത്തരം സിനിമകള്‍ കാണാറില്ലെന്ന തിരിച്ചറിവ് എനിക്ക് വന്നു.

ഞാന്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത് ഫ്രണ്ട്‌സ് എന്ന സീരീസാണ്. ദിവസവും റിപ്പീറ്റ് വാച്ചായിട്ട് ഫ്രണ്ട്‌സ് കാണാറുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ഞാന്‍. എനിക്ക് ലൈറ്ററായ കാര്യങ്ങള്‍ കാണാനാണ് താത്പര്യം. അങ്ങനെ മനസില്‍ ഒരു തിരിച്ചറിവ് വന്നു. ഇതിനിടയില്‍ ഹലോ മമ്മി എന്ന സിനിമ വന്നു. അത് ഞാന്‍ ഉദ്ദേശിച്ചത് പോലെയുള്ള ഒരു സിനിമയായിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.


Content Highlight: Aishwarya Lekshmi Talks About Friends Series