World News
മുതലാളിയെ കാണ്മാനില്ല; പരാതിയുമായി ജീവനക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 18, 09:15 am
Saturday, 18th February 2023, 2:45 pm

ബെയ്ജിങ്: ചൈനയിലെ ശതകോടീശ്വരന്മാരില്‍ ഒരാളും ടെക് ബാങ്കറുമായ ‘ബാവോ ഫാനെ’ കാണാനില്ലെന്ന പരാതിയുമായി കമ്പനി. ചൈനയിലെ ടെക് കമ്പനികള്‍ക്ക് ഫണ്ട് നല്‍കുന്ന ചൈന റിനൈസന്‍സിന്റെ ചെയര്‍മാനാണ് ബാവോ ഫാന്‍.

അതേസമയം മുതലാളിയെ കാണാനില്ലെന്ന വാര്‍ത്ത പ്രചരിച്ചതോടെ ചൈന റിനൈസന്‍സിന്റെ ഓഹരികള്‍ 30ശതമാനം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബാവോയെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ചൈനീസ് ടെക് വ്യവസായത്തിലെ പ്രധാന വ്യക്തിയാണ് ബാവോ ഫാന്‍.
ദിദി, മെയ്തുവാന്‍, ലീഡിങ് ഇ-കൊമേഴ്‌സ് കമ്പനിയായ ജെഡി ഡോട്ട് കോം അടക്കം നിരവധി ഭീമന്‍ ടെക് കമ്പനികള്‍ ചൈനയില്‍ ബാവോ ഫാന്റെ ക്ലയന്റുകളാണ്.

ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെയും സഹോദരസ്ഥാപനമായ ആന്റിന്റേയും സ്ഥാപകന്‍ ജാക്ക് മായേയും മുന്‍പ് സമാന രീതിയില്‍ കാണാതായിരുന്നു.

Content Highlight: After Jack Ma, china’s top investment banker missing