ദുല്‍ഖര്‍ സല്മാന് നായകനായ ”ഹേയ് സിനാമിക”ക്ക് ശേഷം തെന്നിന്ത്യന്‍ കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും, ചിത്രത്തിന്റെ പേരും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയില്‍ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഹേ സിനാമികക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍, അദിതി റാവു എന്നിവരായിരുന്നു ചിത്രത്തില്‍ നായികമാരായെത്തിയത്. തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രമെത്തിയത്.