ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഗ്രൗണ്ടില്‍ അഴിഞ്ഞാടി അഫ്ഗാന്‍ താരങ്ങള്‍. മത്സര ശേഷം ഇരുടീമിലേയും താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.
ന്യൂസ്‌റൂം പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
മത്സരശേഷം മൂന്ന് അഫ്ഗാന്‍ താരങ്ങള്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വരികയും കളിക്കിടയില്‍ സംഭവിച്ച തര്‍ക്കത്തിന്റെ ബാക്കിപത്രമെന്നോണം ഉന്തും തള്ളും ആരംഭിക്കുകയായിരുന്നു.
India vs Afghanistan Fight 🔥🔥#IndianFootball #ISL #BlueTigers pic.twitter.com/jlvU1P8CKe
— Navaneed M 🏳️🌈 (@mattathil777777) June 12, 2022
കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് കണ്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു ഇരുവര്‍ക്കുമിടയിലേക്കെത്തുകയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു.
എന്നാല്‍ സന്ധുവിനെയും തള്ളിമാറ്റി അഫ്ഗാന്‍ താരങ്ങള്‍ കയ്യാങ്കളി തുടരുകയായിരുന്നു. ഇതോടെ രണ്ട് ടീമിലേയും കൂടുതല്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്കെത്തുകയും ചെയ്തതോടെയാണ് സംഭവം കൂടുതല്‍ വഷളായത്.
എന്നാല്‍ എന്തിന്റെ പേരിലാണ് തര്‍ക്കുമണ്ടായത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവത്തെ കുറിച്ച് അഫ്ഗാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിശദീകരണവും നല്‍കിയിട്ടില്ല.
സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം, അഫ്ഗാനെതിരായ മത്സരത്തില്‍ ഇന്ത്യ 2-1ന് ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മലയാളി താരം സഹല്‍ അബ്ദുല്‍ സമദുമാണ് ഗോള്‍ നേടിയത് .
86ാം മിനിറ്റില്‍ സുനില്‍ ചേത്രിയായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഗോള്‍ വഴങ്ങി രണ്ടാം മിനിറ്റില്‍ തന്നെ അഫ്ഗാന്‍ തിരിച്ചടിച്ചപ്പോള്‍ മത്സരം സമനിലയില്‍ കലാശിക്കും എന്നാണ് എല്ലാവരും കരുതിയത്.
എന്നാല്‍ ഇഞ്ചുറി ടൈമില്‍ സഹല്‍ നേടിയ ഗോളില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു. ഇതോടെ യോഗ്യതാ റൗണ്ടില്‍ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചിരിക്കുകയാണ് ടീം ഇന്ത്യ.
ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.
ആറ് പോയിന്റാണ് നിലവില്‍ ഇന്ത്യക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഹോങ്കോഗിനും ആറ് പോയിന്റ് തന്നെയാണ്. എന്നാല്‍ ഗോള്‍ അടിസ്ഥാനത്തിലാണ് ഹോംങ്കോംഗ് മുന്നിലെത്തിയത്.
കളിച്ച രണ്ട് മത്സരങ്ങളും തോറ്റ അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.
Content highlight: AFC Asia Cup Qualifiers: Fight breaks out after India defeats Afghanistan