ചരിത്രത്തിലെ ആദ്യ ഇംഗ്ലണ്ട് സ്പിന്നർ; കങ്കാരുപ്പടയെ എറിഞ്ഞുവീഴ്ത്തി ചരിത്രം തിരുത്തിക്കുറിച്ചു
Cricket
ചരിത്രത്തിലെ ആദ്യ ഇംഗ്ലണ്ട് സ്പിന്നർ; കങ്കാരുപ്പടയെ എറിഞ്ഞുവീഴ്ത്തി ചരിത്രം തിരുത്തിക്കുറിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st September 2024, 7:09 pm

ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഹെഡിംഗ്ലി കാര്‍നെഗി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 44.4 ഓവറിൽ 270 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. ഇംഗ്ലണ്ട് ബൗളിങ്ങില്‍ ബ്രയ്ഡന്‍ കാര്‍സ് മൂന്ന് വിക്കറ്റും മാത്യൂ പോട്ട്‌സ്, ആദില്‍ റഷീദ്, ജേക്കബ് ബെദെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ നേടിയ രണ്ടു വിക്കറ്റുകള്‍ക്ക് പിന്നാലെ ഒരു പുതിയ നേട്ടമാണ് ആദില്‍ റഷീദ് സ്വന്തമാക്കിയത്. ആദം സാംപ, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെയാണ് ആദില്‍ പുറത്താക്കിയത്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി 200 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ആദില്‍ നടന്നുകയറിയത്.

137 മത്സരങ്ങളില്‍ നിന്നുമാണ് താരം ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. ഇതോടെ ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ 200 വിക്കറ്റുകള്‍ എന്ന നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറായി മാറാനും താരത്തിന് സാധിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ഇംഗ്ലണ്ട് സ്പിന്നർ ആവാനും ആദിലിന് സാധിച്ചു.

ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ജെയിംസ് ആന്‍ഡേഴ്സണ്‍-269

ഡാരന്‍ ഗോഫ്-234

ആദില്‍ റഷീദ്-200

സ്റ്റുവര്‍ട്ട് ബ്രോഡ്-178

ക്രിസ് വോക്സ്-173

ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 59 പന്തില്‍ 60 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും മൂന്ന് സിക്‌സുമാണ് താരം നേടിയത്. അലക്‌സ് കാരി 67 പന്തില്‍ 74 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. എട്ട് ഫോറുകളും മൂന്ന് സിക്‌സുമാണ് താരം നേടിയത്.

 

 

Content Highlight: Adil Rashid Create a New Record In Odi