ഇനി ചെയ്യാന്‍ പോകുന്നത് ഇതാണ്; എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി; വീഡിയോയുമായി ശോഭന
Movie Day
ഇനി ചെയ്യാന്‍ പോകുന്നത് ഇതാണ്; എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി; വീഡിയോയുമായി ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th January 2022, 12:39 pm

കഴിഞ്ഞ ദിവസമായിരുന്നു നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ശോഭന തന്നെയായിരുന്നു ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് ഒമിക്രോണ്‍ ബാധിച്ചെന്നും സന്ധിവേദന, വിറയല്‍, തൊണ്ടവേദന എന്നിവയാണ് തന്റെ ലക്ഷണങ്ങള്‍ എന്നും ശോഭന പറഞ്ഞിരുന്നു.

ഇപ്പോള്‍ തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് പറയുകയാണ് താരം. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു നടി വിശേഷങ്ങള്‍ പങ്കുവച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഭേദമുണ്ടെന്നും എല്ലാം ഓക്കെയാണെന്നും ശോഭന അറിയിച്ചു.

എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ ഇപ്പോള്‍ ഒക്കെയാണ്. കൂടുതല്‍ സമയം ഉറങ്ങുന്നു. രണ്ടു മൂന്നു ദിവസം മുന്‍പത്തേക്കാള്‍ ഇപ്പോള്‍ നല്ല ഭേദമുണ്ട്. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. എല്ലാം ഓക്കെയാണ്.’ ശോഭന പറഞ്ഞു. ഇനി താന്‍ ചെയ്യാന്‍ പോകുന്നത് ഇതാണെന്ന് പറഞ്ഞ് വാടിക്കിടക്കുന്ന ചെടികളേയും താരം വീഡിയോയില്‍ കാണിക്കുന്നുണ്ട്.

രണ്ട് വാക്സിനും സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണെമെന്നും ശോഭന നേരത്തെ പറഞ്ഞിരുന്നു. കൊവിഡിന്റെ അവസാനത്തെ വകഭേദമാകട്ടെ ഇത് എന്നും ശോഭന പറഞ്ഞിരുന്നു.

ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി പേരാണ് ശോഭനയ്ക്ക് സൗഖ്യം നേര്‍ന്നു കൊണ്ട് കമന്റ് ചെയ്തത. സിനിമയില്‍ സജീവമല്ലങ്കിലും തന്റെ നൃത്ത വീഡിയോകള്‍ അപ്പ്ലോഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലായിരുന്നു ശോഭന അവസാനമായി അഭിനയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം