മലയാളത്തിന്റെ പ്രിയനടന്‍ ഇന്ദ്രജിത്തിന് ആ പേര് വന്നതിന്റെ കഥ പറയുകയാണ് അമ്മ മല്ലിക സുകുമാരന്‍. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ഇടേണ്ട പേരിനെ പറ്റിയൊക്കെ സുകുവേട്ടന്‍ ആലോചിച്ചിരുന്നെന്നും തന്റെ അച്ഛന്‍ തനിക്കിട്ട പോലെ സുകുമാരന്‍ എന്ന പോലത്തെ പേരൊന്നും വേണ്ടെന്ന് അദ്ദേഹം തമാശയായി പറയുമായിരുന്നെന്നും മല്ലിക സുകുമാരന്‍ ഓര്‍ക്കുന്നു.
നമ്മുടെ മക്കളുടെ പേര് അവര്‍ പഠിക്കുന്ന സ്‌കൂളില്‍ വേറെയാര്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെയാണ് മൂത്തവന് ഇന്ദ്രജിത്ത് എന്നും രണ്ടാമത്തവന് പൃഥ്വിരാജ് എന്നും പേരിട്ടത്. സൈനിക് സ്‌കൂളില്‍ നിന്ന് അവര്‍ പഠിച്ചിറങ്ങുന്നതുവരെ അതുപോലൊരു പേരുകാര്‍ അവിടെ വന്നിട്ടില്ല, ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറയുന്നു.
ഇന്ദ്രജിത്തിന് ആ പേര് കണ്ടെത്തിയതിന് പിന്നില്‍ രസകരമായ ഒരു കാര്യം കൂടിയുണ്ടെന്നും മല്ലിക പറയുന്നു. ‘ ഇന്ദ്രജിത്ത് രാവണന്റെ മകനാണ്. അങ്ങനെയൊരു പേര് മകന് വേണ്ടി ആലോചിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, ‘ സുകുവേട്ടാ നിങ്ങളെന്താ രാവണനാണോ’ എന്ന്. അപ്പോള്‍ അദ്ദേഹത്തിന്റെ മറുചോദ്യം ‘ എന്താ രാവണന് കുഴപ്പം? അയാള്‍ ഒറ്റയാനെപ്പോലെ നിന്ന് പോരാടിയതാണ്. നല്ലയാളാണ് രാവണന്‍’.
അന്നത്തെ ഇടതുപക്ഷ ചിന്താഗതിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പക്ഷേ വര്‍ഷങ്ങള്‍ കഴിയുന്തോറും അതൊക്കെ മാറിത്തുടങ്ങി. ഇടതുപക്ഷ സുഹൃത്തുക്കളോടൊക്കെ അദ്ദേഹം തന്റെ വിമര്‍ശനം ഉന്നയിക്കുന്നത് കേട്ടിട്ടുണ്ട്. ‘ പഴയപോലെയല്ല ഇപ്പോള്‍ എല്ലാവര്‍ക്കും സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതി വന്നു. എന്നൊക്കെയുള്ള പരിഭവങ്ങള്‍’, മല്ലിക പറയുന്നു.
മക്കളുടെ പഠിത്തത്തെ കുറിച്ചൊക്കെ അദ്ദേഹത്തിന് വലിയ താത്പര്യമായിരുന്നെന്നും നന്നായി പഠിപ്പിക്കണമെന്ന് പറയുമായിരുന്നെന്നും മല്ലിക ഓര്‍ക്കുന്നു. പിന്നാലെ അവര് കേള്‍ക്കാതെ എന്നോട് പറയും’ എങ്ങനെ പഠിപ്പിച്ചിട്ടെന്താ, ഒടുക്കം ഇവന്‍മാര്‍ കറങ്ങിത്തിരിഞ്ഞ് സിനിമയില്‍ തന്നെ വന്നേക്കുമെന്ന്,’, മല്ലിക പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക