Malayalam Cinema
അന്നും ഇന്നും, പതിനഞ്ച് കിലോ കുറഞ്ഞു എന്നതൊഴിച്ചാല്‍ വലിയ മാറ്റമൊന്നുമില്ല; പുത്തന്‍ മേക്കോവറില്‍ ഖുശ്ബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 14, 06:47 am
Thursday, 14th October 2021, 12:17 pm

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഖുശ്ബു. സിനിമയില്‍ നിന്ന് മാറി രാഷ്ട്രീയത്തില്‍ ചുവടുവെച്ചപ്പോഴും രാഷ്ട്രീയഭേദമന്യേ ആരാധകര്‍ താരത്തെ പിന്തുണച്ചിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വലിയ രീതിയില്‍ വൈറലാകാറുണ്ട്. വണ്ണം കുറച്ച് സ്ലിം ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറാണ് പതിവ്.

ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിലും ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യമാണ് പറയുന്നത്.
രണ്ടു ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

View this post on Instagram

A post shared by Kushboo Sundar (@khushsundar)

‘അന്നും ഇന്നും, വലിയ മാറ്റമൊന്നുമില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.

അടുത്തിടെ ഒരു ജംപ്‌സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും ഖുശ്ബു സമാനമായ ക്യാപ്ഷന്‍ നല്‍കിയിരുന്നു. ‘കഠിനാധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല’ എന്നു പറഞ്ഞാണ് ഖുശ്ബു അന്ന് ചിത്രങ്ങള്‍ പങ്കുവെച്ചത്.

ദിവസവും രണ്ടുമണിക്കൂറോളം വര്‍ക്കൗട്ടും കൃത്യമായ ഡയറ്റിങ്ങുമാണ് തന്റെ വണ്ണം കുറഞ്ഞതിനു പിന്നില്‍ എന്ന് ഖുശ്ബു പറഞ്ഞിരുന്നു. ശരീരഭാരം 93 ല്‍ എത്തിയതോടെയാണ് കാര്യമായ വര്‍ക്കൗട്ടിലേക്ക് ഖുശ്ബു കടക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെ ജോലികള്‍ മുഴുവന്‍ തനിച്ചു ചെയ്തുകൊണ്ടാണ് വര്‍ക്കൗട്ടിന്റെ മറ്റൊരു വേര്‍ഷന്‍ ഖുശ്ബു കണ്ടെത്തിയത്.

എഴുപതു ദിവസത്തോളം ആരുടെയും സഹായമില്ലാതെയാണ് വീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്നതും ഒപ്പം വര്‍ക്കൗട്ടും യോഗയും ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചെന്നും താരം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Khushbu New Photos Viral