കണ്ണൂർ സ്‌ക്വാഡിൽ മമ്മൂട്ടിയുമായുള്ള ഫൈറ്റ് സീനിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ധ്രുവൻ. മമ്മൂട്ടി തന്റെ കഴുത്തിൽ പിടിക്കുന്ന സീനിൽ അദ്ദേഹത്തിന്റെ കയ്യിൽ താൻ കടിച്ചിട്ടുണ്ടെന്നും അവിടെ പാട് വന്നതിന്റെ ഫോട്ടോ താൻ എടുത്തിരുന്നെന്നും ധ്രുവൻ പറഞ്ഞു. ദീപകിനും അർജുൻ രാധേകൃഷ്ണനോടുമൊപ്പം ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂക്ക കഴുത്തിന് പിടിക്കുമ്പോൾ ഞാൻ കൈയിൽ കടിക്കുന്നുണ്ട് . ഞാൻ ശരിക്കും കടിച്ചിട്ടുണ്ട്. പക്ഷേ ഭയങ്കരമായിട്ടല്ല ചെറുതായിട്ട് കടിച്ചിട്ടുണ്ട്. കടിച്ചതിന്റെ പാട് അവിടെ വന്നിരുന്നു. അത് ഞാൻ ഫോട്ടോ ഒക്കെ എടുത്തിരുന്നു. അദ്ദേഹത്തിന്റെ കഴുത്തിൽ അമർത്തി പിടിക്കാൻ ഞാൻ പേടിച്ചിരുന്നു. ഞാൻ ഇറുക്കിയില്ല, അപ്പോൾ മമ്മൂക്ക പറഞ്ഞു ‘പിടിക്കെടാ അമർത്തി ‘ എന്ന്. അപ്പോഴാണ് ഞാനൊന്നുകൂടെ അമർത്തിയത്. എന്നാലും നമുക്ക് പേടിയാണ്,’ ധ്രുവൻ പറഞ്ഞു.
ഫൈറ്റ് സീനുകൾ ചെയ്യാനെന്തെങ്കിലും സേഫ്റ്റി മെഷേഴ്സ് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്ത് സേഫ്റ്റി മെഷേഴ്സ് എടുത്തു കഴിഞ്ഞാലും പരിക്കുകൾ ഉണ്ടാകുമെന്നായിരുന്നു ദീപക് പരമ്പൊലിന്റെ മറുപടി.
‘നമ്മൾ എന്ത് സേഫ്റ്റി മെഷേഴ്സ് എടുത്തു കഴിഞ്ഞാലും, എന്ത് മെറ്റീരിയൽ ഉപയോഗിച്ച് ചെയ്തുകഴിഞ്ഞാലും ഉറപ്പായിട്ടും ഫൈറ്റ് ചെയ്തുകഴിഞ്ഞാൽ പരിക്കുകൾ ഉണ്ടാകും. മമ്മൂക്ക ആയാലും സ്ക്രീനിൽ ഒരു അടി കിട്ടിക്കഴിഞ്ഞാൽ വെറുതെ കോൺടാക്ട് ഇല്ലാതെ പോയിക്കഴിഞ്ഞാൽ സ്ക്രീനിൽ നമുക്കത് ഫീൽ ചെയ്യില്ല.
ഇപ്പോൾ അതിൽ ഒരാളെ അടിച്ചു ചെവി ആടുന്നതുവരെ ഫീൽ ചെയ്യുമ്പോഴാണ് ആളുകൾക്ക് ആ ഒരു ഇമ്പാക്ട് കിട്ടുന്നത്. മമ്മൂക്കയുടെ ക്യാരക്റ്ററിനെ അടിക്കുമ്പോൾ ഒരു ഫീൽ ആളുകൾക്ക് ക്ലൈമാക്സിൽ കിട്ടിയിട്ടുണ്ട്. ഇവന്മാരെ അടിച്ചു കൊല്ലണമെന്ന മാനസികാവസ്ഥ ഉണ്ടാവുമല്ലോ. അങ്ങനെ ഫീൽ ചെയ്യിപ്പിക്കണമെങ്കിൽ ഉറപ്പായിട്ടും ആ എഫേർട്ട് ഇടണം.
മമ്മൂക്കയ്ക്കും പടം കഴിഞ്ഞതിന് ശേഷം എന്തെങ്കിലും ചെറിയ രീതിയിലുള്ള പരിക്കുകളൊക്കെ പറ്റിയിട്ടുണ്ടാവും. പക്ഷേ അത് നമ്മൾ ആരോടും പറയുന്നുണ്ടാവില്ല. പക്ഷേ ഉറപ്പായിട്ടും പരിക്കുകൾ ഉണ്ടായിട്ടുണ്ടാകും. അത്തരത്തിൽ വലിയ സീക്വന്‍സുകൾ ഉണ്ടല്ലോ ഈ സിനിമയിൽ,’ദീപക് പരമ്പൊൽ പറഞ്ഞു.
Content Highlight: Actor Dhruvan talks about the fight scene with Mammootty in Kannur Squad