Advertisement
Malayalam Cinema
നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Apr 28, 07:43 am
Tuesday, 28th April 2020, 1:13 pm

അങ്കമാലി: നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് വധു.

ഫേസ്ബുക്കിലൂടെയാണ് താന്‍ വിവാഹിതനായ വിവരം ചെമ്പന്‍ വിനോദ് അറിയിച്ചത്. നിരവധി പേരാണ് നവ ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് എത്തിയത്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം.

നേരത്തെ വിവാഹത്തിനായി അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ച നോട്ടീസ് പുറത്തുവന്നിരുന്നു. ട്രാന്‍സ് ആണ് ചെമ്പന്‍ വിനോദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

2010 ല്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നത്. സഹനടന്‍, വില്ലന്‍, നായകന്‍ തുടങ്ങി ഏത് കഥാപാത്രങ്ങളേയും ഭദ്രമാക്കുന്ന താരത്തിന് 2018 ല്‍ ഗോവ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.