Malayalam Cinema
പാര്‍വതി - ബിജുമേനോന്‍ ചിത്രം ആര്‍ക്കറിയാം ഏപ്രില്‍ മൂന്നിന്; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 08, 12:31 pm
Monday, 8th March 2021, 6:01 pm

കൊച്ചി: പാര്‍വ്വതി തിരുവോത്ത്, ബിജു മേനോന്‍, ഷറഫുദ്ധീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ‘ആര്‍ക്കറിയാം’ ഏപ്രില്‍ 3ന് തിയേറ്ററുകളില്‍ എത്തും.

ക്ലീന്‍ – യു സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. 72 വയസുള്ള റിട്ടേര്‍ഡ് അദ്ധ്യാപകന്‍ ആയിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. ബിജുമേനോന്റെ മകളായിട്ടാണ് പാര്‍വതി തിരുവോത്ത് എത്തുന്നത്.

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്സും ഒ പി എം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലുമായിരുന്നു പുറത്തിറക്കിയത്.

നേഹാ നായരും യാക്സണ്‍ ഗാരി പെരേയുമാണ് സംഗീതം. അന്‍വര്‍ അലിയാണ് ഗാനരചന. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.

ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, അരുണ്‍ സി തമ്പിയും സന്ദീപ രക്ഷിതും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aarkkariyam Parvathy-Biju Menon movie on April 3; Clean U Certificate