കോഴിക്കോട്: മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് ജയസൂര്യ നായകനായി എത്തിയ “ആട് ഒരു ഭീകരജീവിയാണ്” എന്ന ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നു. ആരാധകഹൃദയം കീഴടക്കിയ ഷാജിപാപ്പാന്റേയും പിള്ളേരുടേയും ആദ്യവരവ് വീണ്ടും തിയേറ്ററുകളില്‍ എത്തുന്നുവെന്ന വിവരം സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
കേരളമെമ്പാടുമുള്ള 51 തിയേറ്ററുകളിലാണ് “ആട് ഒരു ഭീകരജീവിയാണ്” റിലീസ് ചെയ്യുക. മലയാളത്തിലെ ഏറ്റവും വലിയ റീ റിലീസ് എന്ന റെക്കോര്‍ഡും ഈ ചിത്രത്തിനാണെന്ന് മിഥുന്‍ മാനുവല്‍ തോമസ് അവകാശപ്പെടുന്നു. തിയേറ്റര്‍ ലിസ്റ്റ് വൈകാതെ പുറത്തു വരുമെന്നും മിഥുന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
“ആട് ഒരു ഭീകരജീവിയാണ്” ട്രെയിലര്‍ കാണാം:
മുഴുനീള കോമഡി ചിത്രമായിരുന്ന “ആട് ഒരു ഭീകരജീവിയാണ്” 2015 ഫെബ്രുവരി ആറിനാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം പക്ഷേ തിയേറ്ററുകളില്‍ പരാജയപ്പെട്ടു.
എന്നാല്‍ ഡി.വി.ഡി റിലീസ് ചെയ്തതോടെയാണ് ചിത്രവും ജയസൂര്യയുടെ ഷാജി പാപ്പാനും സൂപ്പര്‍ ഹിറ്റായി മാറി. ട്രോളുകളിലൂടെയും മറ്റും സമൂഹമാധ്യമങ്ങളില്‍ ചിത്രം സജീവമായി നിറഞ്ഞു നിന്നു. ആരാധകരുടെ തുടര്‍ച്ചയായ ആവശ്യത്തെ തുടര്‍ന്ന് ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ “ആട് 2” കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22-ന് തിയേറ്ററുകളിലെത്തിയിരുന്നു. ചിത്രത്തിന് റെക്കോര്‍ഡ് വിജയം നല്‍കിയാണ് ഷാജി പാപ്പന്റെ രണ്ടാം വരവ് ആരാധകര്‍ ആഘോഷമാക്കിയത്.
ഷാജി പാപ്പന്റെ ആദ്യവരവിലെ കിടിലം ഇന്‍ട്രോ രംഗം കാണാം:
ജയസൂര്യ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയിന്‍, വിനയകന്‍, വിജയ് ബാബു സാന്ദ്ര തോമസ്, വിനീത് മോഹന്‍, ഉണ്ണി രാജന്‍ പി. ദേവ്, ഹരികൃഷ്ണന്‍, ഭഗത് മാനുവേല്‍, ഇന്ദ്രന്‍സ്, ചെമ്പന്‍ വിനോദ്, രഞ്ജി പണിക്കര്‍, സുധി കോപ്പ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
മിഥുന്‍ മാനുവല്‍ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
മിഥുന്‍ മാനുവല്‍ തോമസ് സിനിമ പാരഡീസോ ക്ലബ്ബില്‍ പോസ്റ്റ് ചെയ്തത്: