എന്തൊരു ഒരുമ, രണ്ടാം സീസണിലെ മൂന്നാം മത്സരത്തിന്റെ മാജിക്; 'കോഹ്‌ലിയും സ്‌മൃതിയും' ഒരേ ലെവൽ
Cricket
എന്തൊരു ഒരുമ, രണ്ടാം സീസണിലെ മൂന്നാം മത്സരത്തിന്റെ മാജിക്; 'കോഹ്‌ലിയും സ്‌മൃതിയും' ഒരേ ലെവൽ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st March 2024, 10:47 pm

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ വിജയം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 25 റണ്‍സിനാണ് ദല്‍ഹി പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനമാണ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന നടത്തിയത്. മത്സരത്തില്‍ 43 പന്തില്‍ 74 റണ്‍സ് നേടിക്കൊണ്ടായിരുന്നു സ്മൃതിയുടെ തകര്‍പ്പന്‍ പ്രകടനം. 10 ഫോറുകളും മൂന്ന് സിക്സുകളുമാണ് ബെംഗളൂരു ക്യാപ്റ്റന്‍ന്റെ ബാറ്റില്‍ നിന്നും പിറന്നത്. 172.09 സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഈ സാഹചര്യത്തില്‍ മറ്റൊരു രസകരമായ കണക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടേയും സ്മൃതി മന്ദാനയുടെയും പ്രകടനങ്ങളുടെ കണക്കുകളാണ് ഇപ്പോള്‍ ഏറെ പ്രസക്തമാകുന്നത്.

ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ വിരാട് കോഹ്ലിക്ക് അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണിലെ മൂന്നാം മത്സരത്തില്‍ തന്നെയായിരുന്നു വിരാട് തന്റെ ആദ്യ ഐ.പി.എല്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്.

2009 ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയായിരുന്നു കോഹ്‌ലി ഐ.പി.എല്ലില്‍ ആദ്യ അര്‍ധസെഞ്ച്വറി നേടിയത്. 32 പന്തില്‍ 50 റണ്‍സ് നേടിക്കൊണ്ടായിരുന്നു വിരാടിന്റെ തകര്‍പ്പന്‍ പ്രകടനം. ഏഴ് ഫോറുകളാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇപ്പോള്‍ സമാനമായ പ്രകടനം തന്നെയാണ് ബെംഗളൂരുവിന് വേണ്ടി സ്മൃതിയും നടത്തിയത്. വുമണ്‍സ് പ്രമീയര്‍ ലീഗിന്റെ ആദ്യ സീസണില്‍ സ്മൃതി മന്ദാനക്ക് 50+ റണ്‍സ് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ സ്മൃതിയും തന്റെ മൂന്നാം മത്സരത്തിലാണ് അര്‍ധസെഞ്ച്വറി നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. ദല്‍ഹി ബാറ്റിങ്ങില്‍ ഷെഫാലി വര്‍മ 31 പന്തില്‍ 50 റണ്‍സും അലിസേ ക്യാപ്സി 33 പന്തില്‍ 46 നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനാണ് സാധിച്ചത്.

ദല്‍ഹി ബൗളിങ്ങില്‍ ജെസ് ജൊനാസ്സന്‍ മൂന്ന് വിക്കറ്റും അരുന്ധതി റെഡ്ഢി, മരിസാനെ കാപ്പ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ദല്‍ഹി തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: A intresting Factor the performance of Smriti Mandhana and Virat kohli