Entertainment
സിനിമ കാണുമ്പോള്‍ ഉയരം മറക്കും; ശിവാജിയുടെയോ കമല്‍ ഹാസന്റെയോ ഷാരൂഖിന്റെയോ ഉയരം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 03:12 am
Saturday, 22nd February 2025, 8:42 am

ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

സിനിമയില്‍ ചെയ്യാനുള്ള വേഷം ഏതാണെങ്കിലും അഭിനയിച്ച് ഫലിപ്പിക്കുക എന്നതിലാണ് കാര്യമെന്ന് പറയുകയാണ് ജഗദീഷ്. അഭിനയിക്കുന്ന സമയത്ത് നമ്മളുടെ ഉയരം പോലും മറന്ന് പോകുമെന്നും നടന്‍ പറയുന്നു. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

ശിവാജി ഗണേശന്റെയോ കമല്‍ ഹാസന്റെയോ ഷാരൂഖ് ഖാന്റെയോ പൊക്കം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോയെന്നും അവരാരും തന്നെ ടോള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ലെവലിലല്ലെന്നും ജഗദീഷ് പറഞ്ഞു. അവരുടെ കഥാപാത്രങ്ങള്‍ കൊണ്ട് എല്ലാം കണ്‍വീന്‍സിങ്ങാണെന്നും അവിടെ ആളുകള്‍ ഉയരമൊക്കെ മറക്കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ നമുക്ക് ചെയ്യാനുള്ള വേഷം ഏതാണെങ്കിലും അഭിനയിച്ച് ഫലിപ്പിക്കുക എന്നതിലാണ് കാര്യം. അഭിനയിക്കുന്ന സമയത്ത് നമ്മളുടെ പൊക്കം പോലും മറന്ന് പോകും. യഥാര്‍ത്ഥത്തില്‍ ശിവാജി ഗണേശന്‍ എന്ന നടന്റെ ഉയരം ആരെങ്കിലും ഓര്‍ത്തിരിക്കുന്നുണ്ടോ.

കമല്‍ ഹാസന്റെ ഉയരം ഓര്‍ക്കുന്നുണ്ടോ. ഷാരൂഖ് ഖാന്റെ ഉയരം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ. ആരും ഇവരുടെ പൊക്കം ശ്രദ്ധിക്കുന്നില്ല. അവര്‍ ആരും തന്നെ ടോള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ലെവലിലല്ല.

പക്ഷെ അവരുടെ കഥാപാത്രങ്ങള്‍ കൊണ്ട് എല്ലാം കണ്‍വീന്‍സിങ്ങാണ്. അവിടെ ആളുകള്‍ സിനിമ കാണുമ്പോള്‍ ഉയരമൊക്കെ മറക്കും. രൂപത്തിന്റെ പരിമിതിയൊക്കെ വിട്ടിട്ട് പെര്‍ഫോമന്‍സ് സ്‌ട്രോങ്ങാണെങ്കില്‍ രൂപത്തിന്റെ പരിമിതി ആളുകള്‍ മറന്നു പോകും,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish Talks About Acting