Kerala News
ഇടുക്കിയില്‍ അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ 75 കാരനെ കോടാലികൊണ്ട് തല്ലിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 18, 07:33 am
Sunday, 18th October 2020, 1:03 pm

തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ 75കാരന്‍ കൊല്ലപ്പെട്ടു. നെടുങ്കണ്ടം സ്വദേശി രാമഭദ്രനാണ് മരിച്ചത്.

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് രാമഭന്ദ്രനെ കോടാലി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ജോര്‍ജുകുട്ടി എന്നയാളാണ് വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതിയായ ജോര്‍ജുകുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഘര്‍ഷം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കത്തിലാവുകയും ഇത് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് പ്രതിയായ ജോര്‍ജുകുട്ടി വൃദ്ധനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സംഘര്‍ഷത്തില്‍ പ്രതിയായ ജോര്‍ജുകുട്ടിയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്താന്‍ ഇയാള്‍ സഹോദരന്റെ സഹായം തേടിയതോടെയാണ് സംഭവം പൊലീസ് അറിയുന്നത്.

ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: 75 Year old Died In Idukki