Kerala News
സൂംബാ നൃത്ത പരിശീലനത്തിന്റെ പേരില്‍ പ്രണയം നടിച്ച് ചൂഷണം; കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 22, 02:21 am
Thursday, 22nd April 2021, 7:51 am

തിരുവനന്തപുരം: സൂംബാ നൃത്ത പരിശീലനത്തിന്റെ പേരില്‍ പ്രണയം നടിച്ച് ചൂഷണം നടത്തിയ പരിശീലകന്‍ പൊലീസ് പിടിയില്‍. കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ സനുവാണ് പൊലീസ് പിടിയിലായത്.

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ ഇയാള്‍ സര്‍ക്കാര്‍ ഉദ്യോസ്ഥനും സൂംബാ പരിശീലകനുമായിരുന്നു. ഇവിടെ പരിശീലനത്തിന് എത്തുന്ന സ്ത്രീകളില്‍ ചിലരെ പ്രണയം നടിച്ച് വശത്താക്കുകയും പണം തട്ടുകയും ചൂഷണത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതി.

സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ഈ ചിത്രങ്ങള്‍ പലര്‍ക്കും കൈമാറിയതായും പരാതിയുണ്ട്. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ സനു സൂംബാ കേന്ദ്രങ്ങള്‍ നടത്തിയിരുന്നു.

സംഭവത്തില്‍ ചൂഷണത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്.

സനുവിന്റെ വീട്ടിലടക്കം നടത്തിയ പരിശോധനയില്‍ ഏഴ് ഹാര്‍ഡ് ഡിസ്‌കും ഒട്ടേറെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Zumba dance trainer and agriculture department official arrested for cheating women