Entertainment
വഴങ്ങികൊടുക്കാത്തതിന്റെ പേരില്‍ നടിയെ കുറിച്ച് അയാള്‍ മോശമായി എഴുതി; അവസാനം ബോണ്‍ കാന്‍സര്‍ വന്നാണ് മരിച്ചത്: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 04, 04:36 pm
Friday, 4th April 2025, 10:06 pm

താന്‍താന്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം താന്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്ന് പറയുകയാണ് ടിനി ടോം. സംവിധായകന്‍ ലാല്‍ ജോസ് ഒരിക്കല്‍ തന്നോട് ഒരു നടിയുടെ കാര്യം പറഞ്ഞിട്ടുണ്ടെന്നും നടിയെ തന്റെ താത്പര്യത്തിന് കിട്ടാത്ത ഒരാള്‍ അവരെ കുറിച്ച് മോശമായി എഴുതിയെന്നും ടിനി ടോം പറയുന്നു.

ആ നടിയുടെ അമ്മ അയാളുടെ ഓഫീസിന് മുന്നില്‍ ചെന്ന് മുടി പറിച്ച് പ്രാകിയെന്നും പിന്നീട് അയാള്‍ ബോണ്‍ കാന്‍സര്‍ വന്നാണ് മരിച്ചതെന്നും ടിനി ടോം പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിച്ച അയാള്‍ ഭയങ്കര വേദന സഹിച്ചിട്ടാണ് പോയതെന്നും വേറെ ഒരാളെ വേദനിപ്പിച്ചിട്ടുള്ളവരുടെ ജീവിതം താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടിനി ടോം.

‘ലാല്‍ ജോസ് സാര്‍ ഒരാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്, ഒരു നടിയെ കുറിച്ചാണ്. ആരാണെന്നൊന്നും ഞാന്‍ പറയുന്നില്ല. ആ നടിയെ കുറിച്ച് ഒരാള്‍ എഴുതി. അയാള്‍ക്ക് ആ നടി വഴങ്ങി കൊടുക്കാത്തതുകൊണ്ട് നടിയെ കുറിച്ച് അയാള്‍ വളരെ മോശമായി എഴുതി. ആ നടിയുടെ അമ്മ അയാളുടെ ഓഫീസിന് മുന്നില്‍ ചെന്ന് മുടി പറിച്ചിട്ട് പ്രാകി എന്ന്.

കാരണം അത്രക്ക് മനസ് വിഷമിച്ചു. അയാള്‍ അവസാനം ബോണ്‍ കാന്‍സര്‍ വന്നിട്ടാണ് മരിച്ചത്, എന്നുകരുതി ഇങ്ങനെ അസുഖം വരുന്നവര്‍ തെറ്റ് ചെയ്തിട്ടാണെന്ന് ഞാന്‍ പറയുന്നില്ല. അവര്‍ക്കൊക്കെ ആശ്വാസം ദൈവം കൊടുക്കുന്നുണ്ടാകും.

പക്ഷെ ഇയാള്‍ ഭയങ്കര വേദനയനുഭവിച്ചിട്ടാണ് പോയത്. കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് അയാള്‍ ഇല്ലാതെയാക്കിയത്. വേറെ ഒരാളെ വേദനിപ്പിച്ചിട്ടുള്ളവരുടെ ജീവിതം ഞാന്‍ കണ്ടിട്ടുണ്ട്. ഇതെല്ലം സത്യമാണെന്ന് മനസിലാക്കിയിട്ടുണ്ട്,’ ടിനി ടോം പറയുന്നു.

Content Highlight: Tini Tom Talks About An Incident That Lal Jose Told Him