സന്തോഷ് ശിവന്റെ അനന്തഭദ്രം എന്ന ചിത്രത്തിന് ഡബ്ബിംഗ് ചെയ്തുകൊണ്ടാണ് ഗണപതി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട്, സന്തോഷ് ശിവന്റെ ബിഫോര്‍ ദി റെയിന്‍സ് എന്ന ദ്വിഭാഷാ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു.
സത്യന് അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയാണ് അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. ഇതിലെ ഗണപതി ചെയ്ത കഥാപാത്രം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു.
ഇപ്പോള്‍ തന്റെ ആദ്യ സിനിമ വിനോദയാത്ര അല്ലെന്ന് പറയുകയാണ് ഗണപതി. താന്‍ അഭിനയിക്കുന്നതിനും മുമ്പ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നുവെന്നും ആര്യ, അനന്തഭദ്രംഎന്നീ സിനിമകളില്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഗണപതി പറഞ്ഞു.
താന്‍ ആദ്യമായി അഭിനയിച്ച സിനിമ വിനോദയാത്ര എന്നാണ് എല്ലാവരുടെയും വിചാരമെന്നും എന്നാല്‍ ആദ്യത്തെ സിനിമ സന്തോഷ് ശിവന് സംവിധാനം ചെയ്ത സിനിമ ബിഫോര്‍ ദി റെയിന്‍സ് എന്ന ഇംഗ്ലീഷ് സിനിമയാണെന്നും ഗണപതി വ്യക്തമാക്കി.
അനന്തഭദ്രത്തിൽ പൃഥ്വിരാജിന്റെ ചെറുപ്പം ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോഴാണ് സന്തോഷ് ശിവന്റെ പടത്തിലേക്ക് വിളിച്ചതെന്നും പിന്നീട് നിരവധി ഷോര്‍ട്ട് ഫിലിംസ് ചെയ്തിട്ടുണ്ടെന്നും ഗണപതി കൂട്ടിച്ചേര്‍ത്തു. ആനീസ് കിച്ചണിൽ സസാരിക്കുകയായിരുന്നു ഗണപതി.
‘ഞാന്‍ അഭിനയിക്കുന്നതിനും മുമ്പ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു. ആര്യ, അനന്തഭദ്രം ഒക്കെ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ഞാന്‍ ആദ്യം ചെയ്ത സിനിമ വിനോദയാത്ര എന്നാണ് എല്ലാവരുടെയും വിചാരം. പക്ഷെ ആദ്യത്തെ സിനിമ സന്തോഷ് ശിവന് സാറിന്റെ ബിഫോര്‍ ദി റെയിന്‍സ് എന്ന ഇംഗ്ലീഷ് സിനിമയാണ്.
അത് അനന്തഭദ്രത്തിൽ രാജുച്ചേട്ടന്റെ ചെറുപ്പം ഡബ്ബ് ചെയ്ത കഴിഞ്ഞപ്പോഴാണ് എന്നെ ഈയൊരു പടത്തിലേക്ക് വിളിക്കുന്നത്. പിന്നെ കുറെ ഷോര്‍ട്ട് ഫിലിംസൊക്കെ ചെയ്തിട്ടുണ്ടായിരുന്നു,’ ഗണപതി പറയുന്നു.
കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ ചിത്രശലഭങ്ങളുടെ വീട് എന്ന ചിത്രത്തിലും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുണ്ട് ഗണപതി.
പ്രാഞ്ചിയേട്ടന് & ദി സെയിന്റ് , മല്ലു സിംഗ് , അലിഭായ് തുടങ്ങിയ വിവിധ സിനിമകളില്‍ ബാലതാരമായി അദ്ദേഹം വേഷമിട്ടു. വള്ളിക്കുടിലിലെ വെള്ളക്കാരന് എന്ന സിനിമയാണ് ആദ്യമായി നായകനായ സിനിമ.
സഹോദരന് ചിദംബരം സംവിധാനം ചെയ്ത ചിത്രമായ ജാന്‍.ഇ.മാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സഹ-എഴുത്തുകാരനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
Content Highlight: Allu Arjun dubbed for the film before arriving on the Vinodayathra says Ganapathi