Entertainment
സ്വന്തം തെറ്റുകൾ മനസിലാക്കാൻ തുടങ്ങി, നമ്മൾ മാറുമ്പോൾ നമുക്ക് ചുറ്റിനുമുള്ള കാര്യങ്ങൾ നമ്മളെ തേടി വരും: നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 22, 08:20 am
Tuesday, 22nd April 2025, 1:50 pm

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിൻ്റ വേഷം ചെയ്താണ് നമിത പ്രമോദ് അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു കഥാപാത്രം ചെയ്തത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ സിനിമയിലൂടെയാണ് ആദ്യമായി നായികാ വേഷം ചെയ്തത്.

ഇപ്പോൾ തൻ്റെ സിനിമജീവിതത്തെക്കുറിച്ചും മുൻഗണനയെക്കുറിച്ചും പറയുകയാണ് നമിത പ്രമോദ്. കംഫർട്ട് സോൺ ബ്രേക്ക് ചെയ്യുകയാണ് വേണ്ടതെന്നും ഒന്നിനു വേണ്ടിയും നമ്മൾ മാറരുതെന്നും നമിത പറയുന്നു. നമ്മൾ സ്വന്തമായിട്ട് ആദ്യം മാറുകയാണ് വേണ്ടതെന്നും നമിത പറഞ്ഞു.

കുറച്ച് സമയം എടുത്തിട്ടാണെങ്കിലും നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നമ്മളെ തേടി വരുമെന്നും അത് സിനിമ മാത്രമല്ല ഏതൊരു മേഖലയാണെങ്കിലും അങ്ങനെയാണെന്നും നമിത അഭിപ്രായപ്പെട്ടു.

പണ്ടത്തെ പോലെയല്ല തനിക്ക് മുമ്പ് ചെയ്തിട്ടില്ലാത്ത സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഇപ്പോൾ സ്വന്തമായിട്ടുള്ള തെറ്റുകൾ നോക്കാൻ തുടങ്ങിയെന്നും നമിത കൂട്ടിച്ചേർത്തു. റേഡിയോ മാംഗോയ്ക് കൊടുത്ത അഭിമുഖത്തിലാണ് നമിത ഇക്കാര്യം പറഞ്ഞത്.

‘കംഫർട്ട് സോൺ ബ്രേക്ക് ചെയ്യുക. നമ്മൾ ഒരു കാര്യത്തിലും ഇൻ്റൻഷ്യലി ഫിറ്റ് ഇൻ ചെയ്യാൻ നോക്കരുത്. എനിക്കത് വേണം എന്ന് വിചാരിച്ച് അതിന് വേണ്ടി നമ്മൾ ചേഞ്ച് ചെയ്യരുത്. എന്ത് കാര്യമാണെങ്കിലും നമ്മൾ ആദ്യം മാറുക. എന്നിട്ട് നമ്മൾ ഒരു ഗോൾ വെക്കുക. അല്ലാതെ ഫിറ്റ് ഇൻ ചെയ്യാൻ നോക്കി കഴിഞ്ഞാൽ ഒരിക്കലും സക്സസ് ആവില്ല. അങ്ങനെ മാറ്റിയിട്ടെ ഉള്ളു ഞാൻ എന്നെ.

നമ്മുടെ ഉദ്ദേശം ശുദ്ധമാകുമ്പോൾ നമ്മളെ തേടി കുറെ കാര്യങ്ങൾ വരും. ഉറപ്പായും അതിപ്പോ സിനിമ മാത്രമല്ല ഏതൊരു മേഖലയാണെങ്കിലും. നമ്മൾ മാറുക അപ്പോൾ നമ്മുടെ ചുറ്റിനുമുള്ള കാര്യങ്ങൾ തേടി വരും. സമയമെടുത്തതാലും നമുക്ക് ഇഷ്ടമുള്ളതെല്ലാം നിങ്ങളുടെ അടുത്തേക്ക് വരും.

ഇപ്പോൾ സിനിമയിലെ എൻ്റെ പ്രോസസ് മാറി. എനിക്ക് മുന്നേ ചെയ്തിട്ടില്ലാത്ത ടൈപ് ഓഫ് സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. സ്വന്തം മിസ്റ്റേക്സ് നോക്കാൻ തുടങ്ങി. എനിക്ക് തോന്നുന്നു ഒരു ആക്ടർ അല്ലെങ്കിൽ ഏത് മേഖലയിൽ വർക്ക് ചെയ്യുന്നവരും കൂടുതൽ വളരുന്നത് നമ്മുടെ ചുറ്റിനും ഉള്ളവരുടെ പ്രോസസ് കണ്ട് മനസിലാക്കുമ്പോഴാണ്,’ നമിത പ്രമോദ് പറഞ്ഞു.

Content highlight: I am starting to understand my mistakes, I want to do characters I haven’t done before says Namitha Pramod