പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് സലിം കുമാര്‍. ഹാസ്യതാരമായി കരിയര്‍ തുടങ്ങി പിന്നീട് ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ഇന്ന് സലിം കുമാര്‍.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ഷാഫിയെക്കുറിച്ച് സംസാരിക്കുകയാണ് സലിം കുമാര്‍. ഷാഫിയുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളാണ് സലിം കുമാറിന് ലഭിച്ചിട്ടുള്ളത്. ഷാഫി പോയപ്പോള്‍ നമുക്ക് നഷ്ടമായത് വളരെ വലുതാണെന്ന് സലിം കുമാര്‍ പറയുന്നു.
ഷാഫിയുടെ എല്ലാ സിനിമകളിലും ആളുകള്‍ ശ്രദ്ധിക്കുന്ന വേഷം തന്നെയായിരുന്നു എനിക്ക് – സലിം കുമാര്‍
താന്‍ വയ്യാതെ ഇരുന്നപ്പോഴും റെസ്റ്റ് കഴിഞ്ഞ് വരുമ്പോള്‍ നല്ലൊരു വേഷം തരാന്‍ ഷാഫി ഉണ്ട് എന്ന ധൈര്യമായമുണ്ടായിരുന്നുവെന്ന് സലിം കുമാര്‍ പറഞ്ഞു. ഷാഫിയുടെ എല്ലാ സിനിമകളിലും തനിക്ക് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമൃത ടി.വിയിലെ ഓര്‍മയിലെന്നും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സലിം കുമാര്‍.
ഷാഫി, എനിക്ക് നല്ലൊരു വേഷം എന്ന് പറയാന്‍ കഴിയാമായിരുന്നു – സലിം കുമാര്‍
‘നമുക്ക് നഷ്ടപെട്ടത് വളരെ വലുതാണ്. വയ്യാതെ ഇരുന്നപ്പോഴും റെസ്റ്റ് കഴിഞ്ഞ് വരുമ്പോള്‍ നമുക്ക് പറയാന്‍ ഒരാളുണ്ടെന്ന വിശ്വാസമായിരുന്നു. ഷാഫി, എനിക്ക് നല്ലൊരു വേഷം എന്ന് പറയാന്‍ കഴിയാമായിരുന്നു. അദ്ദേഹം ഉണ്ട് എന്നത് ഒരു ധൈര്യമായിരുന്നു. ഷാഫിയുടെ എല്ലാ സിനിമകളിലും ആളുകള്‍ ശ്രദ്ധിക്കുന്ന വേഷം തന്നെയായിരുന്നു എനിക്ക്,’ സലിം കുമാര്‍ പറയുന്നു.
Content Highlight: Salim Kumar Talks About Director Shafi