സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് വന്ന അഭിനേത്രിയായിരുന്നു അവർ. പിന്നീട് കുറഞ്ഞ സമയം കൊണ്ടുതന്നെ സൗത്ത് ഇന്ത്യയിലെ നമ്പർ വൺ നായികയായി മാറിയ നയൻസ് അധികം വൈകാതെ ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടവും സ്വന്തമാക്കിയിരുന്നു.
നയൻതാരയെ കുറച്ച് സംസാരിക്കുകയാണ് നടൻ വിജയ് സേതുപതി. ഇരുവരും ഒന്നിച്ച് ഇമൈക്ക നൊടികൾ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇമൈക്ക നൊടികൾ എന്ന ചിത്രം പക്കാ നയൻതാര പടമാണെന്ന് അറിഞ്ഞുകൊണ്ടാണ് അഭിനയിച്ചതെന്നും കഥ കേട്ടപ്പോൾ ആ റോൾ ചെയ്യാതിരിക്കാൻ കഴിഞ്ഞില്ലെന്നും വിജയ് സേതുപതി പറയുന്നു.
ജുംഗ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ മുടി നീട്ടിയ ലുക്കിലാണ് താൻ ഇമൈക്ക നൊടികളിലും അഭിനയിച്ചതെന്നും മുടി നീട്ടിയതിനാൽ കോൺഫിഡൻസ് ഇല്ലായിരുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു. എന്നാൽ സിനിമ ബമ്പർ ഹിറ്റായെന്നും സ്‌ക്രീനിൽ എത്രനേരം ഉണ്ടാകുമെന്നത് താൻ നോക്കാറില്ലെന്നും എന്തെങ്കിലും ചെയ്യാൻ ഉണ്ടാകുമോയെന്നാണ് ശ്രദ്ധിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ പ്രൊഫഷണൽ ആയിട്ടുള്ള നടിയാണ് നയൻതാരയെന്നും കൃത്യ സമയത്ത് സെറ്റിൽ വരികയും സംവിധായകൻ പറയാതെ കാരവനിൽ പോകുകയും ചെയ്യാത്ത ആളാണ് നയൻതാരയെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.
‘ഇമൈക്ക നൊടികൾ എന്ന ചിത്രം പക്കാ നയൻതാര സിനിമയാണെന്ന് അറിയാമായിരുന്നു. കഥ കേട്ടപ്പോൾ ആ റോൾ ചെയ്യാതിരിക്കാൻ തോന്നിയില്ല. പക്ഷേ ഷൂട്ടിങ് നീണ്ടുപോയതിനാൽ ഡേറ്റ് പ്രശ്നം വന്നു. ജുംഗ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ മുടി നീട്ടിയ ലുക്കിൽ വന്നതിനാൽ കോൺഫിഡൻസ് ഇല്ലായിരുന്നു.
പക്ഷേ സിനിമ ബമ്പർ ഹിറ്റായി. എൻ്റെ കഥാപാത്രം എത്ര നേരം സ്ക്രീനിലുണ്ടാകും എന്ന് നോക്കാറില്ല. എത്ര കുറച്ചു സമയത്തേക്കാണെങ്കിലും എന്തെങ്കിലും ചെയ്യാനുണ്ടാകുമോ എന്നാണ് നോക്കാറുള്ളത്. ഓരോ റോളും പുതിയ പാഠങ്ങൾ പഠിപ്പിക്കും.
നയൻതാരയൊടൊപ്പം രണ്ടാമത്തെ സിനിമയാണ് ‘ഇമൈക്ക നൊടികൾ.’ പക്കാ പ്രഫഷണൽ ആണവർ. കൃത്യസമയത്ത് സെറ്റിൽ വരും. ഷോട്ട് കഴിഞ്ഞാലും ഡയറക്‌ടർ പറയാതെ കാരവാനിലേക്ക് പോകില്ല. അത്ര ഡെഡിക്കേഷൻ ഉണ്ട്,’ വിജയ് സേതുപതി
Content Highlight: Vijay Sethupathi Talks About Nayanthara