ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു.
മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
Home and away, we move unbeaten. 💗💪 pic.twitter.com/hNJ1BiT9wb
— Rajasthan Royals (@rajasthanroyals) April 1, 2024
മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ്ങില്‍ മിന്നും പ്രകടനമാണ് യുസ്വേന്ദ്ര ചഹല്‍ നടത്തിയത്. നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് ചഹല്‍ നേടിയത്. 2.75 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
മുംബൈ താരങ്ങളായ തിലക് വര്‍മ, നായകന്‍ ഹര്‍ദിക് പാണ്ഡ്യ, ജെറാള്‍ഡ് കൊട്‌സീ എന്നിവരെ പുറത്താക്കി കൊണ്ടാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കരുത്ത് കാട്ടിയത്. ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ചഹല്‍ സ്വന്തമാക്കിയത്.
He comes, he strikes, he’s Yuzi. 🪄 pic.twitter.com/wuY44sAJy4
— Rajasthan Royals (@rajasthanroyals) April 1, 2024
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം എന്ന നേട്ടമാണ് ചഹല്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ 20 തവണയാണ് രാജസ്ഥാന്‍ താരം മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ റെക്കോഡിനൊപ്പമെത്താനും സാധിച്ചു.
ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ മൂന്ന് വിക്കറ്റുകള്‍ നേടുന്ന താരം, എത്ര തവണ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി എന്നീ ക്രമത്തില്‍
യുസ്വേന്ദ്ര ചഹല്‍-20
ജസ്പ്രീത് ബുംറ-20
ലസിത് മല്ലിംഗ-19
അമിത് മിശ്ര-17
ഡെയ്ന്‍ ബ്രാവോ-16
ഉമേഷ് യാദവ്-16
റാഷിദ് ഖാന്‍-16
ചഹലിന് പുറമെ ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റും നാന്ദ്ര ബര്‍ഗര്‍ രണ്ടു വിക്കറ്റും മികച്ച പ്രകടനം നടത്തി. മുംബൈ ബാറ്റിങ്ങില്‍ 21 പന്തില്‍ 34 റണ്‍സ് നേടി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 29 പന്തില്‍ 32 റണ്‍സുമായി തിലക് വര്‍മയും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
രാജസ്ഥാന്‍ നിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിയാന്‍ പരാഗ് നടത്തിയത്. 39 പന്തില്‍ പുറത്താവാതെ 54 റണ്‍സ് നേടി കൊണ്ടായിരുന്നു രാജസ്ഥാന്റെ വിജയത്തില്‍ പരാഗ് നിര്‍ണായകമായത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും ആണ് താരം അടിച്ചെടുത്തത്.
ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവാല്‍ മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
Content Highlight: Yuzvendra Chahal great performance against Mumbai Indians