Advertisement
Sports News
അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ് നേടിയവനില്ല; ഗുജറാത്തിന്റെ തട്ടകത്തില്‍ ടോസ് നേടി മുംബൈക്ക്; പ്ലെയിങ് ഇലവന്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 29, 01:59 pm
Saturday, 29th March 2025, 7:29 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.
ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം. മത്സരത്തില്‍ ഗുജറാത്തിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

പതിനെട്ടാം സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. എല്‍ ക്ലാസിക്കോ മത്സരത്തില്‍ ചെന്നൈയോട് നാല് വിക്കറ്റിന് പരാജയപ്പെട്ടാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് മുംബൈയെ ഏറെ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ ഇതിനെല്ലാം പുറമെ മുംബൈക്ക് വേണ്ടി ആദ്യ മത്സരത്തില്‍ മൂന്ന്‌വിക്കറ്റ് നേടിയ വിഘ്‌നേശ് പുത്തൂര്‍ ടീമിലില്ലാത്തത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണന്ന്.

സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് ഗുജറാത്ത് ടൈറ്റന്‍സും തോറ്റിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിട്ടും 11 റണ്‍സിന്റെ തോല്‍വിയാണ് ഗില്ലിന്റെ സംഘം ഏറ്റുവാങ്ങിയത്. എന്നാല്‍ മുംബൈക്കെതിരെ ശക്തമായ ടോപ് ഓര്‍ഡറാണ് ഗുജറാത്തിന്റെ പോസിറ്റീവ്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫേന്‍ റൂതര്‍ഫോഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, മുജീബ് ഉര്‍ റഹ്‌മാന്‍, എസ്. രാജു.

Content Highlight: 2025 IPL: Gujarat VS Mumbai Match Update