Kerala News
എം.വി.ഡിയില്‍ കൂട്ടസ്ഥലമാറ്റം; 221 ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 26, 07:19 am
Saturday, 26th April 2025, 12:49 pm

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ കൂട്ടസ്ഥലമാറ്റം. 221 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി. 48 മണിക്കൂറിനുള്ളില്‍ പുതിയ സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

ഗതാഗത വകുപ്പ് കമ്മീഷണറുടേതാണ് ഉത്തരവ്. നാല് വര്‍ഷം പൂര്‍ത്തിയാക്കിയ 110 ഇന്‍സ്പെക്ടര്‍മാര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥരുടെ എക്‌സ്പീരിയന്‍സിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.

അതേസമയം നടപടിയില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രതികാര നടപടിയെന്നാണ് പ്രധാന വിമര്‍ശനം. ഗതാഗത വകുപ്പിന്റെ നീക്കത്തിനെതിരെ ഏതാനും ഉദ്യോഗസ്ഥര്‍ നിയമനടപടിക്ക് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Mass transfer in MVD; 221 inspectors transferred