Sports News
മുന്നിലുള്ളത് സാക്ഷാല്‍ ക്രിസ് ഗെയ്ല്‍; സ്വന്തം തട്ടകത്തില്‍ വെടിച്ചില്ല് റെക്കോഡുമായി 'ഗില്ലാട്ടം'
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 29, 02:43 pm
Saturday, 29th March 2025, 8:13 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.
ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം. മത്സരത്തില്‍ ഗുജറാത്തിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 46 റണ്‍സാണ് നേടിയത്. ഓപ്പണര്‍ സായി സുദര്‍ശന്‍ 16 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഗില്‍ 14 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ ഉള്‍പ്പെടെ 19 റണ്‍സും നോടി ക്രീസില്‍ തുടരുകയാണ്. ഇതിനെല്ലാം പുറമെ സ്വന്തം തട്ടകത്തില്‍ വമ്പന്‍ നേട്ടമാണ് ക്യാപ്റ്റന്‍ ഗില്‍ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഒരു വേദിയില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഗില്ലിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത് കരീബിയന്‍ സ്റ്റാര്‍ ബാറ്റര്‍ ക്രിസ് ഗെയ്‌ലാണ്. ബെംഗളൂരുവില്‍ 19 ഇന്നിങ്‌സില്‍ നിന്നാണ് താരം 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ഐ.പി.എല്ലില്‍ ഒരു വേദിയില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരങ്ങള്‍

19 ഇന്നിങ്സ് – ക്രിസ് ഗെയ്ല്‍, ബെംഗളൂരുവില്‍

20 ഇന്നിങ്സ് – ശുഭ്മാന്‍ ഗില്‍ അഹമ്മദാബാദില്‍*

22 ഇന്നിങ്സ് – ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദില്‍

26 ഇന്നിങ്സ് – ഷോണ്‍ മാര്‍ഷ് മൊഹാലിയില്‍

31 ഇന്നിങ്സ് – സൂര്യകുമാര്‍ യാദവ് വാങ്കഡെയില്‍

എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ടീമിനെ ഏറെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ വിലക്ക് നേരിട്ടത് മുംബൈക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ ഇതിനെല്ലാം പുറമെ മുംബൈക്ക് വേണ്ടി ആദ്യ മത്സരത്തില്‍ മൂന്ന്‌വിക്കറ്റ് നേടിയ വിഘ്‌നേശ് പുത്തൂര്‍ ടീമിലില്ലാത്തത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണന്ന്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫേന്‍ റൂതര്‍ഫോഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, മുജീബ് ഉര്‍ റഹ്‌മാന്‍, എസ്. രാജു.

Content Highlight: IPL 2025: Shubhman Gill Become The Second Batter To Score 1000 A Venue In IPL