Entertainment
നമ്മുടെ നാട്ടില്‍ ധൈര്യമുള്ള സിനിമകള്‍ ഉണ്ടാകാത്തത് ആ കാരണം കൊണ്ടാണ്: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 29, 03:05 pm
Saturday, 29th March 2025, 8:35 pm

ഇന്ത്യയിലെ ഫിലിം സെന്‍സറിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. നമുക്കുള്ളത് സെര്‍ട്ടിഫികേഷന്‍ ബോഡിയല്ല എന്നും സെന്‍സറിങ് ബോഡിയാണെന്നും മുരളി ഗോപി പറയുന്നു. സെന്‍സറിങ്ങില്‍ ഉള്ളവര്‍ സിനിമയുടെ ഭാഗങ്ങള്‍ വെട്ടാനും ഡയലോഗുകള്‍ മ്യൂട്ട് ചെയ്യാനും ആവശ്യപ്പെടുമെന്ന് മുരളി ഗോപി പറഞ്ഞു.

ഇന്ത്യ പോലൊരു ജനാതിപത്യ രാജ്യത്ത് എങ്ങനെ സെന്‍സറിങ് വന്നു എന്നതാണ് ആദ്യത്തെ ചോദ്യം –  മുരളി ഗോപി

നമ്മുടെ നാട്ടില്‍ ധൈര്യമുള്ള സിനിമകള്‍ ഉണ്ടാകാത്തത് മികച്ച ഫിലിം മേക്കേഴ്സ് ഇല്ലാത്തതുകൊണ്ടല്ലെന്നും മറിച്ച് സെന്‍സറിങ് ഉള്ളതുകൊണ്ടാണെന്നും ഇന്ത്യ പോലൊരു ജനാതിപത്യ രാജ്യത്ത് എങ്ങനെ സെന്‍സറിങ് വന്നുവെന്നത് ചോദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമുക്കൊരു സെര്‍ട്ടിഫിക്കേഷന്‍ ബോഡിയല്ല ഉള്ളത്, ഒരു സെന്‍സറിങ് ബോഡിയാണ്. അവര്‍ സിനിമയെ വെട്ടാനും മുറിച്ച് മാറ്റാനും ഫിലിം മേക്കേഴ്‌സിനോട് ആവശ്യപ്പെടും. ഡയലോഗുകള്‍ മ്യൂട്ട് ചെയ്യാനും ആവശ്യപ്പെടും.

നമ്മുടെ നാട്ടില്‍ ധൈര്യമുള്ള സിനിമകള്‍ ഉണ്ടാകാത്തത് മികച്ച ഫിലിം മേക്കേഴ്സ് ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് സെന്‍സറിങ് ഉള്ളതുകൊണ്ടാണ്. ഇന്ത്യ പോലൊരു ജനാതിപത്യ രാജ്യത്ത് എങ്ങനെ സെന്‍സറിങ് വന്നു എന്നതാണ് ആദ്യത്തെ ചോദ്യം.

നമ്മുടെ നാട്ടില്‍ ധൈര്യമുള്ള സിനിമകള്‍ ഉണ്ടാകാത്തത് മികച്ച ഫിലിം മേക്കേഴ്സ് ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് സെന്‍സറിങ് ഉള്ളതുകൊണ്ടാണ്

എല്ലാ ഡയലോഗിനും ബീപ് സൗണ്ട് വേണം, മ്യൂട്ട് ചെയ്യണം തുടങ്ങിയ ആയിരം നിബന്ധങ്ങള്‍ വെച്ചിട്ട് പള്‍പ്പ് ഫിക്ഷന്‍ (അമേരിക്കന്‍ സിനിമ) പോലൊരു സിനിമ വേണമെന്ന് പറഞ്ഞാല്‍ എങ്ങനെ സാധ്യമാകും.

നമ്മള്‍ ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതി തുടങ്ങുമ്പോള്‍ തന്നെ എവിടെയെല്ലാം അവര്‍ കത്രികവെക്കും എന്നത് മനസിലായി തുടങ്ങും. അതോടെ നമ്മുടെ ക്രീയേറ്റീവ് പ്രോസസും നില്‍ക്കും,’ മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopy talks about Film Censoring