സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News
സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2024, 2:54 pm

തിരുവന്തപുരം: സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നേേലാടുകൂടുയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

ഇന്ന് മണിക്കൂറില്‍ 30 മുതില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. കൂടാതെ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത ഉള്ളതായി മുന്നറിയിപ്പുണ്ട്.

Updating…

Content Highlight: Yellow alert in ten districts in the state