വാര്‍ഷിക സിഗരറ്റ് ഉപയോഗത്തില്‍ ഇന്ത്യ ഏറ്റവും കുറവ്
Big Buy
വാര്‍ഷിക സിഗരറ്റ് ഉപയോഗത്തില്‍ ഇന്ത്യ ഏറ്റവും കുറവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2012, 12:46 pm

ബാംഗ്ലൂര്‍: അന്താരാഷ്ട്രതലത്തില്‍ വാര്‍ഷിക സിഗരറ്റ് ഉപയോഗം ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കനേഡിയന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്.

198 രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പടെ 63 രാജ്യങ്ങള്‍ മാത്രമാണ് സിഗരറ്റ് പാക്കറ്റില്‍ പുകവലിയുടെ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കുന്ന ചിത്രം നല്‍കിയിരിക്കുന്നത്. []

ഇന്ത്യയില്‍ ആളോഹരി സിഗരറ്റ് ഉപയോഗം പ്രതിവര്‍ഷം 99 എണ്ണം മാത്രമാണ്.

അതേസമയം സിഗരറ്റ് ഉപയോഗത്തില്‍ ഒന്നാമതുള്ള ജപ്പാനില്‍ ഒരാള്‍ പ്രതിവര്‍ഷം ശരാശരി 2,028 സിഗരറ്റുകള്‍ വലിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഗരറ്റ് വലി നിയന്ത്രിക്കുന്നതില്‍ വികസിത രാജ്യങ്ങളായ ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ജപ്പാന്‍, ചൈന തുടങ്ങിയവയേക്കാളും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതായി ബാംഗളൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഫാക്കല്‍റ്റി ഡോക്ടര്‍ ഉപേന്ദ്ര ഭോജാനി അഭിപ്രായപ്പെട്ടു.

സിഗരറ്റ് പായ്ക്കറ്റുകളില്‍ പുകവലിയുടെ ദോഷവശങ്ങള്‍ വ്യക്തമാക്കുന്ന ചിത്രം ഇന്ത്യ നല്‍കുന്നുണ്ടെങ്കിലും യഥാര്‍ത്വത്തില്‍ ഇന്ത്യ നല്‍കിയിരിക്കുന്ന ചിത്രം ചെറുതും അവ്യക്തവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കനേഡിയന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ കാഴ്ച്ചപ്പാടില്‍ സിഗരറ്റ് വലി നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമം മികച്ചതാണെങ്കിലും വര്‍ഷം തോറും ചിത്രം മാറ്റണമെന്ന നിബന്ധന ഇന്ത്യ പാലിക്കുന്നില്ലെന്നും കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റായ ഡോക്ടര്‍ വിശാല്‍ റാവു ചൂണ്ടിക്കാണിച്ചു.