മലയാളത്തിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ഡെന്നിസ് ജോസഫ്. 1985ല്‍ ജേസി സംവിധാനംചെയ്ത ഈറന്‍ സന്ധ്യ എന്ന ചിത്രത്തിനു തിരക്കഥ എഴുതിക്കൊണ്ടാണ് സിനിമാരംഗത്ത് പ്രവേശിക്കുന്നത്. ഇദ്ദേഹം തിരക്കഥ രചിച്ച നിരവധി ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയിരുന്നു.
മനു അങ്കിള്‍ എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഈ ചിത്രത്തിന് കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലചിത്ര അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് 2021 മെയ് 10നായിരുന്നു അദേഹത്തിന്റെ അന്ത്യം.
മുമ്പ് മോഹന്‍ലാലിന്റെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രത്തെക്കുറിച്ച് ഡെന്നിസ് ജോസഫ് സംസാരിച്ചിരുന്നു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും സംസാരമായിരിക്കുകയാണ്.
രാജാവിന്റെ മകനാണ് മോഹലാലിന്റെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമെന്നും ആ സിനിമയിലൂടെയാണ് മോഹന്‍ലാലിന് ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് കിട്ടിയതെന്നുമാണ് എല്ലാവരും ധരിച്ച് വെച്ചിരിക്കുന്ന കാര്യമെന്നും എന്നാൽ അതുശരിയല്ലെന്നുമാണ് ഡെന്നിസ് ജോസഫ് പറഞ്ഞത്.
മോഹന്‍ലാല്‍ ആദ്യമായി ഹീറോ ആയിട്ട് അഭിനയിക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രം പത്താമുദയം ആണെന്നും ആ സിനിമ സംവിധാനം ചെയ്തത് ശശികുമാറായിരുന്നെന്നും ഡെന്നിസ് ജോസഫ് പറഞ്ഞിരുന്നു.
തന്നോട് ഇക്കാര്യം ചോദിച്ചപ്പോൾ ഇതെല്ലാം മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ഡെന്നിസ് ജോസഫ് വ്യക്തമാക്കിയിരുന്നു. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു ഡെന്നിസ് ഇക്കാര്യം പറഞ്ഞത്.
‘എല്ലാവരും ധരിച്ച് വെച്ചിരിക്കുന്ന കാര്യമുണ്ട് രാജാവിന്റെ മകനാണ് മോഹലാലിന്റെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമെന്ന്. അതിലൂടെയാണ് മോഹന്‍ലാലിന് ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് കിട്ടിയതെന്ന്. അക്കാര്യം സത്യം പറഞ്ഞാല്‍ തെറ്റാണ്.
മോഹന്‍ലാല്‍ ആദ്യമായി ഹീറോ ആയിട്ട് അഭിനയിക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രം എന്നുപറയുന്നത് ശശികുമാര്‍ സാറാണ് സംവിധാനം ചെയ്തത്. പത്താമുദയം എന്ന സിനിമയാണ് മോഹന്‍ലാലിന്റെ ആദ്യത്തെ ഹിറ്റ് ചിത്രം. പില്‍ക്കാലത്ത് ഞങ്ങളോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇത് പറഞ്ഞിട്ടുണ്ട്,’ ഡെന്നിസ് ജോസഫ് പറഞ്ഞു.
Content Highlight: Mohanlal’s first super hit was not Rajavinte Makan, but that film says Dennis Joseph