ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം അവസാനിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ നേടിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ യങ് ഓപ്പണര്‍ യശ്വസി ജെയ്സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്.
നിലവില്‍ 257 പന്തില്‍ അഞ്ച് സിക്സറുകളും 17 ബൗണ്ടറികളും അടക്കം 146 റണ്‍സാണ് താരം അടിച്ചെടുത്തത്. 69.65 സ്ട്രൈക്ക് റേറ്റിലാണ് യുവതാരം വെല്ലുവിളി നിറഞ്ഞ ഘട്ടത്തില്‍ പിടിച്ചു നില്‍ക്കുന്നത്. 48ാം ഓവറില്‍ ടോം ഹാര്‍ട്ട്ലിയുടെ പന്തില്‍ സിക്സര്‍ അടിച്ചാണ് ജെയ്സ്വാള്‍ റെഡ് ബോളിലെ തന്റെ രണ്ടാം സെഞ്ച്വറി തികച്ചത്. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റിലായിരുന്നു താരത്തിന്റെ ആദ്യ സെഞ്ച്വറി.
Yashasvi Jaiswal’s Test average is 65.56 🤯🔥
– The future star of world cricket. pic.twitter.com/JC8WfMOwvj
— Johns. (@CricCrazyJohns) February 2, 2024
എന്നാല്‍ മിന്നും പ്രകടനത്തിനൊടുവില്‍ ജെയ്സ്വാളിനെ തേടി മറ്റൊരു റെക്കോഡ് എത്തിയിരിക്കുകയാണ്. ടെസ്റ്റില്‍ 22 വയസില്‍ ഓപ്പണിങ് ഇറങ്ങി രണ്ട് തവണ 150+ റണ്‍സ് നേടുന്ന മൂന്നാമത് താരമാകാനാണ് താരത്തിന് സാധിച്ചത്. ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസങ്ങള്‍ക്കൊപ്പമാണ് യുവതാരം പുതിയ റെക്കോഡ് അക്കൗണ്ടില്‍ ഇടം നേടിയത്.
Rohit – 14(41)
Gill – 34(46)
Iyer – 27(59)
Patidar – 32(72)
Axar – 27(51)
Bharat – 17(23)But then one & only Jaiswal with 179* from 257 balls on Day 1. 🦁 pic.twitter.com/fJSSaom1w7
— Johns. (@CricCrazyJohns) February 2, 2024
ടെസ്റ്റില്‍ 22 വയസില്‍ ഓപ്പണിങ് ഇറങ്ങി രണ്ട് തവണ 150+ റണ്‍സ് നേടുന്ന താരത്തിന്റെ രാജ്യം, താരം, എണ്ണം
സൗത്ത് ആഫ്രിക്ക – ഗ്രെയിം സ്മിത് – 4
വെസ്റ്റ് ഇന്‍ഡീസ് – ക്രിസ് – 2
ഇന്ത്യ – യശ്വസി ജെയ്സ്വാള്‍ – 2
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 41 പന്തില്‍ നിന്ന് 14 റണ്‍സ് നേടി പുറത്തായപ്പോള്‍ ജെയ്സ്വാള്‍ മറുഭാഗത്ത് താളം കണ്ടെത്തുകയായിരുന്നു. അതേ സമയം ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ വണ്‍ ഡൗണ്‍ ഇറങ്ങിയ ഗില്ലിന് കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. 46 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികള്‍ അടക്കം 34 റണ്‍സ് ആണ് താരം നേടിയത്.
കഴിഞ്ഞ മത്സരങ്ങളിലായി തിളങ്ങാന്‍ സാധിക്കാതെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ് ഗില്‍. പിന്നീട് വന്ന ശ്രേയസ് അയ്യര്‍ 51 പന്തില്‍ മൂന്ന് ബൗണ്ടറി അടക്കം 27 റണ്‍സ് നേടി പുറത്തായപ്പോള്‍ അരങ്ങേറ്റക്കാരന്‍ രജത് പാടിദാര്‍ 72 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 32 റണ്‍സ് നേടിയത്.
Content Highlight: Yashasvi Jaiswal In Another Record Achievement