ഭോപ്പാല്‍: മധ്യപ്രദേശില്‍ വാഹനാപകടത്തില്‍പ്പെട്ട് കിണറ്റില്‍ വീണ് 10 പേര്‍ മരിച്ചു. വിഷവാതക കിണറ്റില്‍ വീണതിനെ തുടര്‍ന്നാണ് 10 പേരും മരണപ്പെട്ടത്.
മധ്യപ്രദേശിലെ മന്ദസൂറില്‍ 13 പേരുമായി പോയ വാനാണ് കിണറ്റില്‍ വീണത്. നാല് പേര്‍ നീന്തി രക്ഷപ്പെടുകയും മറ്റൊരാള്‍ കിണറ്റില്‍ വീണ ആളുകളെ രക്ഷിക്കുന്നതിനിടെയും മരണപ്പെടുകയായിരുന്നു.
ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായതെന്നാണ് അധികൃതര്‍ അറിയിച്ചത്. കച്ചാരിയ ഗ്രാമത്തിലായിരുന്നു സംഭവം. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് യൂണിറ്റുകളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിലവിലും പുരോഗമിക്കുകയാണ്.
വാനിന്റെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകമുണ്ടാവാന്‍ കാരണമെന്നും പിന്നാലെ വാഹനം കിണറ്റിലേക്ക് തെന്നിമാറുകയുമായിരുന്നു. കിണറ്റില്‍ വിഷവാതകം ശ്വസിച്ചാണ് മരണമുണ്ടായത്.
രണ്ട് കുട്ടികളുള്‍പ്പെടെ 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രക്ഷപ്പെട്ട നാല് പേരെയും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
Content Highlight: 10 dead as van loses control and falls into toxic gas well in Madhya Pradesh