ഇനി യാഹൂവും തരും ഹാക്കിങ് മുന്നറിയിപ്പ്
Big Buy
ഇനി യാഹൂവും തരും ഹാക്കിങ് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2015, 12:20 am

yAHOOസെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍, സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളായ ഫേസ്ബുക്ക് ട്വിറ്റര്‍ എന്നിവയ്ക്ക് പിന്നാലെ യാഹൂവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കും. യാഹു ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ബോബ് ലോര്‍ഡ് ഒരു ബ്ലോഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞങ്ങള്‍ ഈ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് എടുക്കാവുന്ന സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും അതാത് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ലോര്‍ഡ് പറയുന്നു.

കഴിഞ്ഞ ഓക്ടോബറിലാണ് ഫേസ്ബുക്ക് ഇത്തരം ഒരു സംവിധാനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ ഡിസംബറിലാണ് ട്വിറ്ററും ഈ സേവനം പ്രഖ്യാപിച്ചിരുന്നു.