കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്‌സ് പ്രോഗ്രാമുമായി സൈലം നവംബര്‍ 24ന് കോഴിക്കോട്
Kerala News
കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്‌സ് പ്രോഗ്രാമുമായി സൈലം നവംബര്‍ 24ന് കോഴിക്കോട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2024, 3:53 pm

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്‌സ് അവാര്‍ഡ് പ്രോഗ്രാമുമായി സൈലം നവംബര്‍ 24ന് കോഴിക്കോട് എത്തുന്നു. സൈലം അവാര്‍ഡ്‌സിന്റെ മൂന്നാമത്തെ എഡിഷനാണ് 24ന് ഉച്ചയ്ക്ക് 2.30 യോടെ കോഴിക്കോട് വെച്ച് നടക്കുന്നതെന്ന് സൈലം സി.ഇ.ഒ ഡോ.അനന്തു എസ്, സൈലം ഡയറക്ടര്‍മാരായ ലിജീഷ്‌കുമാര്‍, വിനേഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അവാര്‍ഡ് ഇവന്റില്‍ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, രമേഷ് പിഷാരടി, നസ്ലിന്‍, നിഖില വിമല്‍, പേര്‍ളി മാണി, ജീവ ജോസഫ്, കാര്‍ത്തിക് സൂര്യ, ഹനാന്‍ ഷാ, ഹാഷിര്‍ & ടീം, ഫെജോ തുടങ്ങിയ വന്‍ താരനിരതന്നെ ഉണ്ടാവും.

സൈലത്തില്‍ നിന്നും മെഡിക്കല്‍ – എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും, സി.എ, എ.സി.സി.എ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയ സൈലത്തിലെ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കും. കോഴിക്കോട് സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ചടങ്ങ് നടക്കുക. പതിനഞ്ചായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സൈലം സി.ഇ.ഒ ഡോ.അനന്തു എസ്, സൈലം ഡയറക്ടര്‍മാരായ ലിജീഷ്‌കുമാര്‍, വിനേഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.

മെഡിക്കല്‍ – എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷാ പരിശീലനരംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവച്ച സൈലം ലേണിങ്ങില്‍നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയിട്ടുണ്ട്.

ആയിരത്തിലധികം സൈലം വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം മാത്രം AIIMS, IIT, NIT തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഇന്‍സ്‌റിറ്റിയൂട്ടുകളില്‍ അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത്. നീറ്റ്, ജെ.ഇ.ഇ കോച്ചിങ് കൂടാതെ പി.എസ്.സി, എസ്.എസ്.സി, ബാങ്കിങ്, റെയില്‍വേ, കൊമേഴ്സ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും സൈലം പരിശീലനം നല്‍കുന്നുണ്ട്.

സൈലത്തിന് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമെല്ലാം ക്യാമ്പസുകളും സ്‌കൂളുകളുമുള്‍പ്പെടെ പതിനഞ്ചു ലക്ഷത്തോളം ആസ്പിരന്റ്‌സ് ഉള്ള സൈലത്തിന് കേരളത്തിലുടനീളം ട്യൂഷന്‍ സെന്ററുകളുമുണ്ട്.

നീറ്റ് 2025 എഴുതുന്നവര്‍ക്കുള്ള ക്രാഷ് കോഴ്‌സ് അഡ്മിഷനും, 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള 2025 – 26 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഫൗണ്ടേഷന്‍ പ്രോഗ്രാമിന്റെ അഡ്മിഷനും, അടുത്ത വര്‍ഷത്തേക്കുള്ള നീറ്റ്, ജെ.ഇ.ഇ റിപ്പീറ്റര്‍ ബാച്ചുകളിലേക്കുള്ള അഡ്മിഷനും സൈലത്തില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 600 9 100 300

കോഴിക്കോട്ടെ സൈലം ക്യാമ്പസില്‍ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ പ്രാതിനിധ്യം പതിനായിരത്തിലധികം വരുന്നതുകൊണ്ട്, മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നല്‍കാന്‍ കഴിയാത്തതിലുള്ള ഖേദം സൈലം മാനേജ്‌മെന്റ് അറിയിച്ചു.

Content Highlight: Xylum in Kozhikode on November 24 with Kerala’s largest student program